എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Posted by

അതിന്,

“”…പിന്നെ..?? ഞാമ്പറേണതനുസരിയ്ക്കാൻ നെനക്കുവയ്യേല് പിന്നെ ഞാനെന്തോത്തിനാ ജീവിച്ചിരിയ്ക്കുന്നേ..??”””_ ചോദ്യത്തിനുശേഷം എന്റെ മുഖത്തേയ്ക്കു നോക്കി;

“”…ഒന്നൂല്ലേലും ശ്രീക്കുട്ടനെക്കാളും എന്നെക്കൊണ്ടുനടന്ന നിനക്കെന്റെ വാക്കുകേൾക്കാൻ പറ്റത്തില്ലേൽ ഞാൻ മരിയ്ക്കുന്നതു തന്നാ മെച്ചം… എന്റെ മോനാണേൽ ഞാമ്പറഞ്ഞതനുസരിയ്ക്കണം..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തപ്പോൾ,

“”…നിങ്ങൾക്കു പ്രാന്താ പെണ്ണുമ്പിളേള… അവളെന്നെ ഇവടിട്ടൂഞ്ഞാലാട്ടുന്നതൊന്നും നിങ്ങളുകാണുന്നില്ലേ..?? എന്നിട്ടെപ്പോളും വന്നെന്റെ നെഞ്ചത്തേയ്ക്കുകേറാൻ നിങ്ങക്കു നാണവില്ലേ..??”””_ ന്നു ഞാനും തിരിച്ചുചോദിച്ചതാണ്…

പക്ഷേ,

“”…അതൊന്നുമെനിയ്ക്കു കേൾക്കണ്ട… എനിയ്ക്കതൊന്നും ബാധകോമല്ല… എന്തുവന്നാലും നീ സമ്മതിച്ചേപറ്റൂ..!!”””_ എന്ന ലെവലിലായി ചെറിയമ്മ…

“”…വാവേ… ഒന്നൂല്ലേലുമാ കൊച്ചിന്റെ ഭാവിയോർത്തല്ലേ ചെറിയമ്മയീ പറേണത്… നമ്മളുകാരണമതിന്റെ നല്ലൊരുഭാവിപോയാ ജീവിതകാലം മുഴുവനതൊരു ശാപമായിരിയ്ക്കും… എന്റെ കുഞ്ഞിന്റെതലേൽ അങ്ങനൊരു ശാപംവന്നുവീഴുന്നതു കാണാൻ ചെറിയമ്മയ്ക്കാവോ..?? അതോണ്ടെന്റെ മക്കളുചെല്ല്… ഞാനല്ലേ പറേണത്… പെട്ടെന്നു ഡ്രസ്സുമാറ്..!!”””_ അങ്ങനെകൂടി പറഞ്ഞുകൊണ്ടു കണ്ണീരോടെ ചെറിയമ്മയെന്നെ തള്ളിയെഴീപ്പിച്ചപ്പോൾ പിന്നെയും എതിർക്കാനെനിയ്ക്കു കഴിഞ്ഞില്ല…

“”…ദേ… ഇതവസാനത്തെയാ… ഇനിയവളു ചാവാങ്കിടക്കുവാന്നു പറഞ്ഞാപ്പോലും എന്നെ വിളിയ്ക്കരുത്… കേട്ടല്ലോ..!!”””_ ഞാനതുപറഞ്ഞതും സമ്മതമെന്നമട്ടിൽ ചെറിയമ്മ തലകുലുക്കിക്കൊണ്ടു പുറത്തേയ്ക്കിറങ്ങി…

Leave a Reply

Your email address will not be published. Required fields are marked *