“”…പിന്നെ കവിളേൽ ചൂട് പിടിയ്ക്കാൻ മറക്കണ്ട… അല്ലേൽ ഹനുമാൻസാമിയ്ക്ക് ഫിഗറിടാൻ കമ്മിറ്റിക്കാര് ക്യൂനിൽക്കും..!!”””
വണ്ടിയുമെടുത്തു പുറത്തേയ്ക്കിറങ്ങുന്നതിനിടയിൽ ഞാൻ വിളിച്ചുപറഞ്ഞപ്പോൾ ചെറിയമ്മയുടെയൊരു പൊട്ടിച്ചിരി മുഴങ്ങുന്നുണ്ടായിരുന്നു…
പിന്നൊന്നുകറങ്ങിയശേഷം ഞാനുച്ചയോടെയാണ് മീനാക്ഷിയുടെ ഹോസ്പിറ്റലിലേയ്ക്കെത്തുന്നത്…
ക്യാഷ്വാലിറ്റീടെ ഫ്രണ്ടിൽ കൊണ്ടുപോയി വണ്ടിയും നിർത്തിയിട്ട് ഞാൻ ചുറ്റുപാടുമൊക്കെ കണ്ണോടിച്ചു…
കുറച്ചുനേരം അങ്ങനെ നോക്കിനിന്നപ്പോൾ ആളുകളൊക്കെ വല്ലാത്തൊരു നോട്ടം…
അപ്പോഴേയ്ക്കും സെക്യൂരിറ്റിയും അങ്ങോട്ടേയ്ക്കു വന്നു…
ഉടനെ ഞാൻ മീനാക്ഷിയെ വിളിച്ചു…
“”…ഹലോ.! എടീ കോപ്പേ… നീയിതെവിടെപ്പോയി ചത്തുകിടക്കുവാ..??”””_ അവൾ കോളെടുത്തപാടെ ചോദിച്ചതും,
“”…നീയെവിടെ നിയ്ക്കുവാ..??”””_ എന്നായിരുന്നവൾടെ ആകാംഷാപൂർവ്വമുള്ള മറുചോദ്യം…
“”…നിന്റമ്മേടെ മറ്റേടത്ത്.. പൊറത്തൊട്ടിറങ്ങിവാടീ… ഞാനിവിടെ അത്യാ.. അത്യാഗ്രഹ…””‘_ ഞാൻ അവിടെക്കണ്ട ബോർഡ് വായിയ്ക്കാൻ തുടങ്ങിയതും,
“”…മ്മ്മ്.! അവിടെനിയ്ക്കേ… ഞാനിപ്പൊ വരാം..!!”””_ ഉടനെ മറുപടിപറഞ്ഞശേഷം അവള് കോള് കട്ടാക്കി…
കുറച്ചുനേരം അവിടെനിന്നപ്പോൾ ബിൽഡിങ്ങിന്റെ സൈഡിലെവഴിയേ മീനാക്ഷി ഓടിപ്പാഞ്ഞ് വരുന്നത് ഞാൻകണ്ടു…
ഇടതുകൈകൊണ്ട് ലോങ്സ്കർട്ട് കുറച്ചുയർത്തിപ്പിടിച്ചുള്ള ആ ഓട്ടം, എന്റെമുന്നിൽ അവസാനിയ്ക്കുമ്പോൾ അവൾടെകണ്ണുകളിൽ ഞാനന്നുവരെ കാണാത്തൊരു ഭാവമായിരുന്നു…