“”…അതേ… ഈ തല്ലുകൊള്ളുന്നതൊന്നും എനിയ്ക്കൊരു പുത്തരിയല്ല… അതോണ്ടതുപറഞ്ഞു പേടിപ്പിയ്ക്കേം വേണ്ട… പക്ഷേയൊന്ന്, ആറ്റിങ്ങൽജംഗ്ഷനിൽ കാലുകുത്താത്തവന്മാരു വേണം തല്ലാൻ… ഇല്ലേൽ, രണ്ടുകാലിൽ വീട്ടിപ്പോയാലും കുടുംബത്തുകേറി ഞാനത് വെട്ടിപ്പറിയ്ക്കും… സംശയമുള്ളവന്മാർക്ക് എന്നെ ഇവിടിട്ടടിയ്ക്കാം..!!”””_ പറഞ്ഞു തീരുന്നതിനുമുന്നേ കൂട്ടത്തിലുള്ള രണ്ടുമൂന്നെണ്ണത്തിന്റെ മുഖംവിളറുന്നതു ഞാൻകണ്ടു…
പിന്നെ ഞാൻ വിടോ..??
“”…അപ്പൊ ബ്രോ ആറ്റിങ്ങലാണല്ലേ, ബ്രോയുടെകാര്യത്തിൽ പെട്ടെന്നു തീർപ്പാക്കിത്തരാം..!!”””_ എന്നുകൂടിയായപ്പോൾ മെയ്ൻകക്ഷിയെ അവൻനിന്ന് ചുരണ്ടുന്നതുകണ്ടു…
അതുകൂടി കണ്ടിട്ടാവണം മീനാക്ഷി കേറിയിടപെട്ടത്;
“”…ഇതൊക്കെ കേട്ടതുംപോരാതെ ഇനി അവന്റെകയ്യീന്ന് തല്ലുംകൊണ്ടേ നീയൊക്കെ മാറുള്ളോ..?? മാറടാ വഴീന്ന്..!!”””_ എന്നൊന്നു ചീറുകകൂടി ചെയ്തിട്ട് അവളെന്റെ കയ്യുംപിടിച്ചുകൊണ്ട് മുന്നോട്ടുനടന്നു…
പക്ഷേ എന്തുകൊണ്ടോ, അന്നേരമെനിയ്ക്കവളുടെ കൈതട്ടാൻ തോന്നിയില്ല…
പകരം, ആ സമയം അവന്മാരോടങ്ങനെ പറയാൻ ഉപായം തോന്നിപ്പിച്ച ദൈവത്തിനു നന്ദിപറയാനേ കഴിഞ്ഞുള്ളൂ…
അല്ലായിരുന്നേൽ കണ്ട കോളേജിൽക്കിടന്ന് മീനാക്ഷിയുടെമുന്നിൽ ഇടികൊണ്ടു തൂറിമെഴുകേണ്ടിവരുന്ന അവസ്ഥ…
ഹൂ.! ഓർക്കാൻകൂടി വയ്യ.!
അങ്ങനെ ഞങ്ങൾ ഓഡിറ്റോറിയത്തിനകത്തു കേറി…
ആരൊക്കെയോ കുറച്ചുപേർ
അഭിസംബോധന ചെയ്തുകൊണ്ട് മുന്നിലെ പ്ലാറ്റ്ഫോമിൽലിരിയ്ക്കുന്നു…
ആ പ്ലാറ്റ്ഫോമിനെ ഫേസ്ചെയ്തിട്ടിരുന്ന കസേരകളിലായി പേരെന്റ്സുമുണ്ട്…