തലമാത്രം പുറത്തേയ്ക്കിട്ടുനോക്കി, വന്നതുഞാനാണെന്നു മനസ്സിലായശേഷമാണ് കക്ഷി പുറത്തിറങ്ങീത്…
“”…നെനക്കെന്തോത്തിന്റെ കഴപ്പാടീ മൈരേ..?? മനുഷ്യനെ നാണങ്കെടുത്തിയേ തീരൂന്ന് കച്ചകെട്ടിയിറങ്ങിയേക്കുവാ ല്ലേ..??”””_ വണ്ടിയിൽനിന്നും കീയും വലിച്ചുപറിച്ച് ബാറ്റും കയ്യിലെടുത്തിറങ്ങുന്നതിനിടയിൽ ഞാൻചോദിച്ചു…
എന്നാൽ മറുപടിയൊന്നുമില്ലാതെ ഭിത്തിയോടു ചേർന്നുനിൽക്കുകമാത്രമാണവൾ ചെയ്തത്…
“”…ഈശ്വരാ… വയറുംവാടകയ്ക്കെടുത്ത് പോന്നിരിയ്ക്കുവാ ഓരോന്ന്… കുടുംബം വെളിപ്പിയ്ക്കാനായ്ട്ട്..!!”””_ മറുപടിയില്ലെന്നുകണ്ടതും ഞാനവൾ കേൾക്കാനായിത്തന്നെ പിറുപിറുത്തു…
കോളേജിൽവെച്ചവളെ സ്നേഹിച്ചുകൊല്ലണമെന്നൊക്കെ ഞാനുണ്ടാക്കിയ പ്ലാൻസുമുഴുവൻ അവൾടെ മൂഞ്ചികണ്ടപ്പോൾ മറന്നുപോയി എന്നതാണു സത്യം…
“”…വിശന്നിട്ടു വിളിച്ചതൊന്നുവല്ല… ഒറ്റയ്ക്കിരിയ്ക്കാൻ പേടിയായിട്ട്…”””_ ജാള്യതകലർത്തി മുഴുവിയ്ക്കാനാവാതെ മീനാക്ഷി വാക്കുകൾ മുറിച്ചതും,
“”…ഇതിനുമ്മാത്രം പേടിച്ചുതൂറാൻ പാതിരാത്രിയൊന്നുമായില്ലല്ലോ..?? ഇതുനെനക്കു തിന്നുമുടിപ്പിയ്ക്കാനുള്ള മുട്ടലാന്നെനിയ്ക്കറിയാടീ മൈരേ..!!”””_ ഞാൻ തിരിച്ചടിച്ചു…
അതിനെന്നെ തുറിച്ചുനോക്കി ചുണ്ടിനിടയിലിട്ടെന്തോ മുറുമുറുക്കുന്നതു കണ്ടപ്പോൾ പന്നീടെ തലമണ്ടതല്ലിപ്പൊളിയ്ക്കാനാണു തോന്നീത്…
“”…എന്താടീ..?? എന്താടീ ചുണ്ടിനിടയിലിട്ടൊണ്ടാക്കുന്നേ..??”””_ ആ ചോദ്യത്തിന്,
“”…ഒന്നുവില്ല..!!”””_ എന്നവൾ ചുമൽകൂച്ചിയതും,