എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Posted by

“”…എടാ… കാല്… ന്റെ കാല്… ആഹ്..!!”””_ എന്നൊക്കെപ്പറഞ്ഞ് അവളുകരയാൻ തുടങ്ങിയെങ്കിലും ആരു മൈൻഡാക്കുന്നു..??

“”…നീ… നീ എന്നോടിത്രേംദിവസം പെണങ്ങി നടക്കാനൊക്കായോ..??”””_ എന്റെ കഴുത്തിൽവീണ്ടും വിരലമർത്തിക്കൊണ്ട് ചോദിച്ച ശ്രീ, മുഖമുയർത്തി മീനാക്ഷിയെ നോക്കിയശേഷം;

“”…നീയല്ലേടീ പറഞ്ഞുതിരിപ്പിച്ച് ഇവനെ എന്റോടെ മിണ്ടാതാക്കീത്..??”””_ എന്നു കൂട്ടിച്ചേർത്തപ്പോൾ,

“”…ഞാനാരോടും മിണ്ടരുതെന്നൊന്നും പറഞ്ഞിട്ടില്ല… നിങ്ങളുമിണ്ടുവോ മിണ്ടാണ്ടിരിയ്ക്കുവോ എന്തോ ആയ്ക്കോ… ആദ്യമെന്റെ കാലേന്നുമാറ് രണ്ടുങ്കൂടി… എനിയ്ക്ക് നോവുന്നു..!!”””_ അവൾ വേദന കടിച്ചമർത്തുന്ന സ്വരത്തോടെപറഞ്ഞു….

“”…നെനക്കെന്റോടെ മിണ്ടണോങ്കിൽ നീ വന്നുമിണ്ടണം… അല്ലാതെ ഞാനല്ല വരേണ്ടിയത്..!!”””_ ഇടയ്ക്കൊന്നു ശ്വാസംകിട്ടിയപ്പോൾ ഞാൻപറഞ്ഞു…

അതിനുടനേ;

“”…ഓഹ്.! അങ്ങനെ.! പെണ്ണൊക്കെ കിട്ട്യപ്പൊ നീ വല്യ കൊണാണ്ടറ്… ഞാന്നിന്റോടെവന്നു മിണ്ടണമല്ലേടാ നായേ..??”””_ എന്നുംചോദിച്ചവൻ എന്റെ കഴുത്തിലമർത്തിക്കൊണ്ടു തലപിടിച്ച് മീനാക്ഷീടെ തുടയിലിടിച്ചു…

അതോടെ മീനാക്ഷിയുടെ നിലവിളിയുച്ഛത്തിലായി;

“”…യ്യ്യോ.! ആരേലുമോടിവായോ.! ന്റെ… ന്റെ കാലുപോയേ..!!”””_ എന്നൊക്കെപ്പറഞ്ഞു തുടങ്ങിയയവൾ ഒടുക്കം;

“”…ചെറീമ്മേ… അമ്മേ… ഓടിവാ… ഓടിവാ… ന്നെ കൊല്ലുവാന്നേ..!!”””_ എന്നുവരെ പറഞ്ഞെത്തീതും ആദ്യം ചെറിയമ്മയും പിന്നെയമ്മയുമായി റൂമിലേയ്ക്കു കേറിവന്നു…

കാണുന്നതോ, കാലനക്കാനാകാതെ എഴുന്നേറ്റിരുന്നു നിലവിളിയ്ക്കുന്ന മീനാക്ഷിയേയും…

Leave a Reply

Your email address will not be published. Required fields are marked *