” പോടാ.. ഞാൻ നിന്നോട് പെരുമാറുന്ന പോലെ ആരോടും പെരുമാറില്ല ”
” അതെന്താ അങ്ങനെ ”
“അത്.. പിന്നെ നിന്നെ എനിക്ക് അറിയുന്ന പോലെ എനിക്ക് മറ്റുള്ളവരെ അറീല്ലല്ലോ ”
” എന്നേ നിനക്ക് അത്രക്ക് വിശ്വാസാ.. ”
“അതോണ്ടാണല്ലോ നിന്റെ കൂടെ ഞാൻ വരുന്നത്. ”
” അപ്പൊ എന്റെ വിശ്വാസം നിനക്ക് നഷ്ടപെട്ടല്ലോ ”
” 🙁😟🥺😢 ”
ഞാനത് പറഞ്ഞതും അവളുടെ കണ്ണ് നിറയാൻ തുടങ്ങി
” അയ്യേ നീ എന്തിനാ അതിന് കരായണേ.. ”
” നീ എന്തിനാ അങ്ങനെയൊക്കെ പറഞോണ്ടല്ലേ ”
” ഞാൻ വെറുതെ നിന്റെ റിയാക്ഷൻ അറിയാൻ വേണ്ടി വെറുതെ പറഞ്ഞതല്ലേ ”
” നീ എന്തിനാ എന്നേ ഇങ്ങനെ സങ്കടപ്പെടുതി കരയിപ്പിക്കുന്നെ. നീ ഇന്നലെയും ഇതുപോലെ എന്നേ കരയിപ്പിച്ചു ”
ഞാൻ അവളെ സമാധാനിപ്പിച്ചു.
” നീ ഇങ്ങനെ തൊട്ടാവാടി ആവല്ലേ. ”
” ഞാൻ തൊട്ടാവാടി യാണെങ്കെ നിനക്കെന്താ ”
” അപർന്നേ നീ കാര്യമായി പറഞ്ഞതാണോ ”
” ആ.. ”
” ഉറപ്പല്ലേ ”
” ആ.. ”
” അപർണേ… അപർണേ… നോക്ക്..”
അവള് തല താഴ്ത്തി നിക്കല്ലാതെ നോക്കീല
” അപ്പൂസേ ”
[ “ഇവൾക്ക് അപ്പൂസ്സേ ന്ന് വിളിക്കുന്നത് നല്ല ഇഷ്ടമാ. ഇവൾ പണ്ടൊക്കെ പിണങ്ങി ഇരിക്കുമ്പോൾ ഞാൻ അവളുടെ വൈതലേ പോയി വിളിച്ചു പിണക്കം മാറ്റിയിരുന്നു. ഞാൻ നാലാം ക്‌ളാസോ അഞ്ചാം ക്ലാസോ വരെ പഠിക്കുമ്പോഴാണ് ഞാൻ അവസാനമായി വിളിച്ചതെന്നാണ് എന്റെ ഓർമ. ആറെഴു വർഷങ്ങൾക്കു ശേഷം ഇപ്പളാ ഞാൻ അവളെ അങ്ങനെ വിളിക്കുന്നത്. ഞാൻ ഇങ്ങനെ വിളിച്ചാലെങ്കിലും അവളുടെ പിണക്കം മാറുമെന്നാണ് എന്റെ വിശ്വാസം ” ]