” അതിപ്പോ രാവിലെ എഴുതുന്ന നേരം കിടന്നുറങ്ങിയാൽ പ്രശ്നം തീർന്നില്ലേ? ”
” 😲 നിന്നോട് തർക്കിച്ചിട്ട് ഒരു കാര്യോല്ല്യ. എനിക്കവിടെ പണിയുണ്ട് ഞാൻ പോവാണ് ”
” ആന്നി… മനുഷ്യന്റെ ഒറക്കോം കളഞ്ഞു ഇങ്ങള് പൊയ്ക്കോ ”
അമ്മ ഒന്നും മിണ്ടാതെ പോയി.
💭 ച്ചെ.. നീക്കണ്ടായിരുന്നു. ഇനീപ്പോം പല്ല് തേച്ച് ചായകുടിക്കാ. മതി കുളിച്ചത്. വൈകുന്നേരം കുളിക്കാം.. 💭
ഞാൻ പല്ല് തേച്ചിട്ട് ചായകുടിച്ച് നേരെ റൂമിലേക്ക് പോയി. എന്നും എണീച്ചാൽ ഫോൺ ചാർജിൽ കുത്തിയിടുന്ന ശീലമുള്ളത് കാരണം ഫോൺ ചാർജിലായിരുന്നു.
[എനിക്ക് നാട്ടിലെ ഫ്രണ്ട്സ് മായി കൂട്ടുകൂടാന്ന് വിചാരിച്ചാൽ പറ്റില്ല. അവരൊക്കെ സയൻസ് ആണ് എടുത്തത്! അതുകൊണ്ട് അവർക്ക് ശനിയും ഞായറും ട്യൂഷൻ ഉണ്ടാവും. അവരുടെ ട്യൂഷൻ സ്കൂൾ പോന്നപോലെയാ രാവിലെ പോയാൽ വൈകുന്നേരം അഞ്ചുമണിയോ ആറുമണിയോ ആകും വരാൻ.. ]
ഞാൻ നേരെ റൂമിലേക്ക് പോയി. ഫോൺ നോക്കിയപ്പോൾ അതിൽ 78% ചാർജെ ആയിരുന്നുള്ളൂ.. ഇനിപ്പോ 100% ആയി എടുക്കാന്ന് വിചാരിച്ചു. അപ്പളാണ് അപർണെന്റെ കാര്യം ഓർമവന്നത്.
💭 ന്നാലും പെണ്ണ് എന്നേ മനസ്സിലിടട്ടോണ്ടാലെ നടന്നിരുന്നേ. എന്തായാലും ഇത് ഇപ്പൊ അവളോട് പറയണ്ട! അതൊക്കെ ഒന്ന് ഫോട്ടോ എടുത്ത് വച്ചേക്കാം..💭
അതുപോലെ ആ കോഡ് വരുന്ന ഇംഗ്ലീഷ് ലെറ്റേഴ്സ് മുഴുവൻ ഒരു വൈറ്റ് പേപ്പറിൽ എഴുതിവച്ചു.
💭 പിന്നെ വേറൊരു സംഭവം ഉണ്ടായിരുന്നല്ലോ!🤔
ആാ.. ” FLAMES ” അത് കളിച്ചാലോ! പക്ഷെ അതെങ്ങാണെന്ന് അറിഞ്ഞൂടാല്ലോ 💭