” ഓ പിന്നെ ഞാൻ സുന്ദരിയൊന്നല്ലോ.. 😌 ”
” സത്യം… ”
” ☺️ താങ്ക്സ് 🥰 ”
💭 അയ്യോ… പടച്ചോനെ ഞാൻ എന്തെക്കെയാ ഈ പറഞ്ഞുകൂട്ടുന്നെ🤫 💭
” അല്ല ഇത് ഇന്നലെ ഷേപ്പാക്കിയ ടോപ്പല്ലേ ”
“മ്മ്….”
” ഇന്നാ പോയാലോ ”
” ഇപ്പൊത്തന്നെ ഇനിയും അരമണിക്കൂർ ഉണ്ടല്ലോ ”
” വാ… നമുക്ക് പതിയെ വണ്ടി ഓടിച്ചുകൊണ്ട് പോവാ.. ”
“മ്മ്..”
ഞാൻ സ്കൂറ്ററിന്റെ അടുത്തേക്ക് പോയി ഞാൻ അതിൽ കയറിയിരുന്നു സ്റ്റാർട്ട് ചെയ്തു.അവളും കയറിയപ്പോൾ വണ്ടി മുന്നോട്ട് പോയി.
” എടാ… നീ നോട്ട് ഫുള്ളാക്കി കഴിഞ്ഞോ ”
” ഇല്ല കുറച്ചൊടെണ്ട് 😌 എന്തെ! നിനക്ക് ബുക്ക് ആവശ്യണ്ടോ ”
” ഏയ് ഇല്ല.. ഞാൻ എഴുതി തരണോന്ന് പറയാൻ ചോയ്ച്ചതാ ”
” ഏയ് വേണ്ടടി. ഞാൻ ഇന്നലെ രാത്രി ഇരുന്ന് എഴുതി ഒരു 90% ആക്കിവെച്ചുട്ടുണ്ട്.
അതുഅല്ല ഹാൻഡ്‌റൈറ്റിംഗ് മാറിയ ടീച്ചർ അടുത്ത പണീശ്മെന്റ് തരും ”
” ഓ.. ”
” നിനക്ക് ബുക്ക് നാളെ തന്നാ പോരെ ”
” മതീടാ.. നീ നാളെയോ മാറ്റാന്നാളോ തന്നാമതി ”
” മ്മ് ശരി ”
💭 അതുവരെ ബുക്ക് എന്റെ കൈലിരിക്കട്ടെ 😇 💭
” എടീ നീ കുടയോ റൈൻ കോട്ടോ എടുത്തായിരുന്നോ? ”
” ഇല്ലല്ലോ എന്തെ ”
” അല്ല വരുമ്പോ മഴ പെയാൻ ചാൻസുണ്ട് ”
” നീ.. എടുത്തിട്ടുണ്ടോ കോട്ട് ”
” ഇല്ലാ.. അതാ..ഞാൻ അന്നോട് ചോയ്ച്ചേ…”
” ഇനിപ്പോ മഴപെതെങ്കിൽ നമുക്ക് നന്നഞ്ഞു വരാം.. എന്തെ “