അനസ് ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ അപർണ ചോദിച്ചു:
“വേറെ ഒരാൾ ഇരിക്കുന്നത് കൊണ്ടാണ് ഞാൻ ഒരു കാര്യം ചോദിക്കാതിരുന്നത്, അമ്മയെ ഇങ്ങോട്ടു കൊണ്ട് വരുന്ന കാര്യം ചേട്ടൻ പറഞ്ഞു , അപ്പോൾ അനു ചേച്ചിയെയും വാവയെയും മറന്നോ ചേട്ടൻ? ചേച്ചിക് നല്ല വിഷമം ഉണ്ട് .. ചേട്ടനോട് ഒന്നും പറയുന്നില്ല എന്നുള്ളു.. നാലു കൊല്ലത്തിനു മേലെ ആയില്ലേ ചേച്ചിയെ കണ്ടിട്ട്…”
“എന്ത് ചെയ്യാനാ അപ്പു? എന്റെ അവസ്ഥ അവൾക്കും അറിയാമല്ലോ…പിന്നെ ലോൺ എടുത്ത് വീടിന്റെ പണി തുടങ്ങാൻ അവൾക് ആയിരുന്നില്ലേ തിടുക്കം..എന്നിട്ട് ഇപ്പോൾ… അതിന്റെ ഇടയിൽ അവളെ ഇവിടെ കൊണ്ട് നിർത്തിയാൽ……..എന്താ ചെയ്യുക…എല്ലാം ശെരിയാവും അപ്പൂസേ….” ജയൻ ചരിച്ചു കൊണ്ട് പറഞ്ഞു നിർത്തി.
അവരുടെ സംസാരം തുടരുന്നതിനിടെ വണ്ടി നഗരത്തിലെ വലിയ കെട്ടിടങ്ങളേയും തിരക്കേറിയ പാതയോരങ്ങളെയും പിന്നിട്ടു തിരക്ക് കുറഞ്ഞ ചെറിയ വീടുകൾ ഉള്ള ചെറിയ വഴികളിലേക് പ്രവേശിച്ചു. കുറച്ചു കൂടി മുന്നോട്ടു പോയ ശേഷം ഒരു പഴയ രണ്ടു നില വീടിനു മുന്നിൽ ജയൻ വണ്ടി നിർത്തി.
“ദേ, നമ്മുടെ സ്ഥലം എത്തി” വണ്ടി പാർക്ക് ചെയ്ത ജയൻ പുറത്തേക് ഇറങ്ങി.
“ഈശ്വരാ..ഇത്ര വല്യ വീട്ടിലാണോ ചേട്ടൻ താമസിക്കുന്നെ?” അപർണയുടെ ചോദ്യം കേട്ട ജയന് ചിരിയാണ് വന്നത്.
“വല്യ വീട്ടിൽ തന്നെ, പക്ഷെ അതിലെ ഒരു ചെറിയ റൂമിൽ ആണെന്ന് മാത്രം ..വാ..”
കാറിന്റെ ഡിക്കിയിൽ നിന്നും അപർണ്ണയുടെ ബാഗ് എടുത്തു ഇരുമ്പ് ഗേറ്റിലെ ചെറിയ വാതിൽ തുറന്നു രണ്ടാം നിലയിലേക്കു കയറുമ്പോൾ ആണ് സുലൈമാൻ ചുണ്ടിൽ എരിയുന്ന സിഗററ്റുമായി താഴെക് ഇറങ്ങി വന്നത്. ജയനെയും അപർണയെയും കണ്ട പുള്ളിക്കാരന്റെ കണ്ണ് തള്ളി പോയി. അപർണയെ കണ്ട ഉടനെ അയാളുടെ കണ്ണുകൾ നേരെ വീണത് അവളുടെ മാറിലേക്കാണ്. പെട്ടന്ന് തന്നെ ജയനെ നോക്കി ആള് ചോദിച്ചു.