“”…എന്നാലേ എനിയ്ക്കു താല്പര്യോണ്ട്… ഞാനേ… ഞാനിപ്പോരു ട്രിപ്പുമൂഡിലാ… ആതിരയോടൊക്കെ വിളിച്ചിട്ട് മൂന്നാർക്കു പോകാമ്പോവുവാന്നും പറഞ്ഞുപോയി..!!”””_ തലകുനിച്ചുപിടിച്ച് അതുകൂടിപറഞ്ഞതും ആ നിമിഷമവളെ തട്ടിക്കളഞ്ഞാലോന്നു പോലും ഞാൻ ചിന്തിച്ചുപോയി…
…ഇനിയാ തന്തയില്ലാത്തോളുമാര് എന്നെക്കാണുമ്പോൾ ഹണിമൂണിനുപോയേന്റെ ട്രീറ്റുചോദിയ്ക്കോ ആവോ..??
“”…അയ്യോ.! സമയമ്പോയി… ഇനിയെന്തൊക്കെ എടുക്കണം..?? ചാർജർ… പവർബാങ്ക്… ഹെഡ്സെറ്റ്..!!”””_ പെട്ടെന്ന് സ്വയംപറഞ്ഞുകൊണ്ട് ഓരോന്നോരാന്നായി അവൾ ബാഗിലേയ്ക്കു കയറ്റി…
അപ്പോഴേയ്ക്കും ശ്രീ റൂമിലേയ്ക്കു കേറിവന്നു…
“”…ഡാ… എന്തായി..?? പെട്ടെന്നാവട്ടേ… ദേ വല്യച്ഛനവിടെ കയറുപൊട്ടിയ്ക്കുന്നു..!!”””_ കേട്ടതും മീനാക്ഷി;
“”…അയ്യോ.! എന്നാ ഞാനിപ്പൊപ്പോയി കുളിച്ചേച്ചുവരാം… സിദ്ധൂ… പെട്ടെന്നു റെഡിയാവ്..!!”””_ എന്നുമ്പറഞ്ഞ് ടവലും കബോഡിൽനിന്നും ഉടുത്തുമാറാനുള്ള ഡ്രസ്സുമായി അവൾ ബാത്ത്റൂമിലേയ്ക്കു കേറി…
ശ്രീയെ കേൾപ്പിയ്ക്കാനായി വീണ്ടുമിവളെന്നെ ഞോണ്ടിയതാണോ..??
ചിന്തയിലാണ്ടു നിന്നപ്പോഴാണ്;
“”…മ്മ്മ്.! നിന്റെ മീനൂട്ടി നല്ല ഉൽസാഹത്തിലാണല്ലോ..??”””_ അവൾടെ വെപ്രാളവും പരവേശവുമൊക്കെ കണ്ടിട്ടാവണം ഒരാക്കിയ ചിരിയോടെ ശ്രീയതുചോദിച്ചത്…
“”…അവൾടെ ഉൽസാഹമൊക്കെ തീർത്തുകൊടുക്കുന്നുണ്ട് ഞാൻ… അവിടെച്ചെല്ലട്ടേ..!!”””_ അലമാരയുടെ താഴത്തെ ഷെൽഫിൽ മടക്കിക്കയറ്റിയ ബാഗ്പാക്ക് ഞാൻ പുറത്തെടുത്തു…