“”…ഓഹ്.! ദീർഘവീക്ഷണം.! അതെങ്ങനാ…”””_ വീണ്ടുമവളെ ചൊറിയാനായി പറഞ്ഞുതുടങ്ങീത് അവൻ തിരിച്ചുവരുന്നതുകണ്ടതോടെ ഞാൻ വിഴുങ്ങി…
“”…ഇവടിപ്പോൾ പൊറോട്ടയും കപ്പയും അപ്പവുമേ ആയിട്ടുള്ളൂ… ദോശയോ പുട്ടോ വേണമെങ്കിലൊരു പത്തുമിനിട്ടു വെയിറ്റുചെയ്യണമെന്നു പറഞ്ഞു… പൊറോട്ടയോ കപ്പയോ മതിയോ..??”””_ തിരിച്ചുവന്നവൻ മീനാക്ഷിയോടു ചോദിച്ചു…
അവളതിനു തലകുലുക്കീതും പുള്ളിയെന്റെ നേർക്കുനോക്കി…
വിശക്കുന്നില്ലാന്നും പറഞ്ഞു തെറിവിളിച്ചിട്ട് രണ്ടുസെക്കന്റുപോലുമാകാത്തതിനാൽ ഞാൻ, എനിയ്ക്കൊന്നും വേണ്ടാന്നു പറഞ്ഞൊഴിഞ്ഞു…
ഒന്നു നിർബന്ധിച്ചെങ്കിലും ഞാനെന്റെ തീരുമാനംമാറ്റാൻ തയ്യാറായില്ല…
…ഇത്രേംരാവിലെ ഇത്രേം ഐറ്റംസോ..?? നമ്മടവിടെ ഈനേരത്ത് ഹോട്ടലുതുറക്കണോ വേണ്ടേന്നു മൊതലാളി ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല…
ഇനി ഇന്നലത്തേതു ചൂടാക്കിത്തരുന്നതോ മറ്റോ ആവോ..??
അപ്പോഴേയ്ക്കും അപ്പുറത്തെ ടേബിളിൽ കപ്പേംമീൻകറിയും കൊണ്ടുവെച്ചതുകണ്ട് മീനാക്ഷി അതിലേക്കുതന്നെ നോക്കുന്നതു കണ്ടതും അവൻ അതുതന്നെ അവൾക്കായും ഓഡർചെയ്തു…
ഓർഡർ ചെയ്‌തയുടനെ ഫുഡെത്തീതും മീനാക്ഷി പരിസരംമറന്നു…
ചുറ്റുമുള്ളതൊന്നും മൈൻഡാക്കാതെയുള്ള മീനാക്ഷിയുടെ കഴിപ്പുകണ്ടപ്പോൾ മൂപ്പർക്കും ചിരിവന്നോന്നൊരു സംശയം…
കോപ്പത്തി.! നാണങ്കെടുത്താനായി തുനിഞ്ഞിറങ്ങിയേക്കുവാ…
മനസ്സിലവളെ തെറിയുംപറഞ്ഞ് ഞാൻ കോഫികപ്പുംവെച്ചെഴുന്നേറ്റു…
ശേഷമവൾടെ കഴിപ്പുംകഴിഞ്ഞു യാത്രതുടരുമ്പോഴും ഇങ്ങനെ നാണങ്കെടാനായിരുന്നെങ്കിൽ വരേണ്ടിയിരുന്നില്ല എന്നുതന്നെയായിരുന്നെന്റെ മനസ്സിൽ…