“”…ഇപ്പൊ ഏലത്തിന്റെ സീസണാ… കണ്ടോ… ആ കാണുന്നതൊക്കെ ഏലച്ചെടികളാ..!!”””_ അവൻ പുറത്തേയ്ക്കു വിരൽചൂണ്ടിക്കാണിച്ചു പറഞ്ഞു…
മീനാക്ഷിയതിനെന്തൊക്കെയോ അവനോടു സംശയംചോദിയ്ക്കാനും അവനതിനു മറുപടികൊടുക്കുകേമൊക്കെ ചെയ്യുമ്പോഴും എന്റെമനസ്സവിടെങ്ങുമായിരുന്നില്ല…
…ഇനിയെന്റെ തന്തപ്പടിപറഞ്ഞത് ഇവനെത്തന്നെയാണോ..??
മീശപോലും കുരുക്കാത്ത ഇവന്റെകുഞ്ഞിനു ബെഡ്ഡേ… എന്നിട്ടു കൂട്ടിക്കൊണ്ടുപോകാൻ വന്നതൊരു ഊള ബൊലേറോയിൽ… കൊണ്ടുപോണതേതോ കൊടുങ്കാട്ടിലും… സത്യത്തിലിനിയെന്റെ ശല്യം സഹിയ്ക്കാമ്മയ്യാതെ പുള്ളി ക്വട്ടേഷൻ കൊടുത്തതാണമാവോ..??
അല്ലാതെയിമ്മാതിരി ഊള ടീംസുമായിട്ടൊന്നും എന്റെ തന്തച്ചാർക്കു കമ്പനിയുണ്ടാവാനുള്ള സാധ്യതയൊന്നും ഞാങ്കാണുന്നില്ല…
അപ്പോൾ മീനാക്ഷിയോ..?? അവളെന്തേലും ചെയ്യാനങ്ങേരു കൂട്ടുനിൽക്കോ..?? വീണ്ടും സംശയം…
…ചിലപ്പോൾ ചെറിയമ്മപറഞ്ഞ് സത്യംവല്ലതും മനസ്സിലാക്കീട്ടുണ്ടേലോ..?? ഇവളിത്രേംനാള് കാണിച്ചതുമുഴുവൻ അടവാണെന്നറിഞ്ഞപ്പോൾ തട്ടിക്കളയാൻ പ്ലാനിട്ടതാണേലോ..?? അതുകൊണ്ടാണോ ശ്രീയെക്കൂട്ടിവരാൻ സമ്മതിയ്ക്കാണ്ടിരുന്നത്..??
സംശയങ്ങൾ മുറുകിയപ്പോൾ ഞാൻവീണ്ടും തിരിഞ്ഞുനോക്കി…
മീനാക്ഷിയപ്പോഴും പുറത്തെക്കാഴ്ച്ചകളിൽ മുഴുകിയിരിയ്ക്കുവാണ്…
നോക്കടീ… നോക്ക്… ഇതുനിന്റവസാനത്തെ നോട്ടവാ… ഈനാറി നമ്മളെ കൊല്ലാങ്കൊണ്ടു പോകുവാ… നെനക്കു നേരത്തേ മേടിച്ചുതന്നില്ലേ, അതു നിന്റൊടുക്കത്തെ ഫുഡാ…
അതിനിടയിൽ വണ്ടി കാട്ടിൽനിന്നും പുറത്തുകടന്നിരുന്നു…