അതിന്;
“”…ഞാനോ..??”””_ പെട്ടെന്നുള്ള ഞെട്ടലിൽ അവൻ തിരിച്ചുചോദിച്ചു…
“”…ആം.. നീ തന്നെ..!!”””_ എന്നങ്ങോട്ടു പറഞ്ഞുതീർന്നതും എന്നാലങ്ങനെയാവട്ടേന്നായി തന്തപ്പടി… പക്ഷേയെന്റെ പൊകകണ്ടിട്ടേ ചാകത്തുള്ളൂന്ന് എഴുതിയൊപ്പുവെച്ച് നടക്കുന്ന ചെറിയമ്മയുണ്ടോ വിടുന്നു..??!!
“”…അവനു വേറെപണിയുണ്ടിവിടെ… നീയൊരു കാര്യഞ്ചെയ്, മീനൂനേംകൂട്ടി പോവാന്നോക്ക്..!!”””_ ചെറിയമ്മയുടെയാ അഭിപ്രായമെത്തീതും എല്ലാരും പരസ്പരമൊന്നു നോക്കുന്നതുകണ്ടു…
…ഈ തള്ളയെ ഞാനിന്ന്.! ഇവർക്കിതെന്തോത്തിന്റെ
കേടാണെന്നറിയാമ്മേലല്ലോ…
മിക്കവാറും ഇങ്ങനെപോയാൽ ആയുസ്സറാതെ ചാവാനാണ് പെണ്ണുമ്പിളേളടെ വിധി…
ചെറിയമ്മയെനോക്കി ഞാൻ പല്ലിറുമുമ്പോൾ,
“”…ഇവളുപറഞ്ഞതു ശെരിയാചേട്ടാ… അന്നു കല്യാണത്തിനു കൊണ്ടോകാത്തതിൽ തന്നെ കൊച്ചിനു നല്ലസങ്കടോണ്ട്… അതിന്റെകൂട്ടത്തിലിനി ഇവന്മാരെ രണ്ടിനേങ്കൂടി മൂന്നാർക്ക് വിട്ടൂന്നറിഞ്ഞാൽ അതിനുവീണ്ടും വിഷമാകും… ഏതുസമയോം വീടുംകോളേജുമായി നടക്കാതെ അവൾക്കുമൊരു ചേഞ്ചൊക്കെ വന്നോട്ടേന്ന്..!!”””_ എന്നുമ്പറഞ്ഞ് അമ്മകൂടി പുള്ളിക്കാരിയെ സപ്പോർട്ടുചെയ്തു…
അതോടെ ഞാൻകൂടുതൽ പരുങ്ങലിലായി…
…മീനാക്ഷിയ്ക്കൊപ്പമൊരു യാത്ര… അതും മൂന്നാറിലേയ്ക്ക്… എനിയ്ക്കതേക്കുറിച്ചു ചിന്തിയ്ക്കാനേ കഴിയുമായിരുന്നില്ല… കോളേജിലോമറ്റോ അറിഞ്ഞാൽ ഞാനവളേംകൂട്ടി ഹണിമൂണിനുപോയെന്നാവും ആ നാറികളു പറഞ്ഞുണ്ടാക്കുക… കോപ്പ്.!
…എന്നാലും മൂന്നാറിലൊക്കെ ഇങ്ങേർക്കാരാ ഇത്രവല്യ ഫ്രണ്ട്സ്..?? ഇനിവല്ല ചിന്നവീട്സെറ്റപ്പുമാവോ..??