പിന്നീടുള്ളത് അത്യാവശ്യം വലിയൊരു സിറ്റിയായിരുന്നു…
ഒത്തിരി കടകളും ആളുകളുമൊക്കെയുള്ള സിറ്റി…
“”…ദേ.. ആ കാണുന്ന ഷോപ്പുകണ്ടോ..?? അതു ഞങ്ങടെയാ..!!”””_ റോഡുസൈഡിൽക്കണ്ട മൂന്നുനിലയുള്ള ഷോപ്പിങ്‌കോംപ്ലക്സിലേയ്ക്കു വിരൽചൂണ്ടി അവൻപറഞ്ഞു…
“”…ഏത്..?? ആ ഓറഞ്ചുപെയ്ന്റാണോ..??”””_ മീനാക്ഷിതിരക്കി…
അതിന്;
“”…അതേ… എന്തേലുംവേണേല് പോന്നാമതീട്ടോ… റേറ്റൊക്കെ
നമുക്കഡ്ജസ്റ്റുചെയ്യാം..!!”””_ പുള്ളി വീണ്ടുംചിരിച്ചു…
മീനാക്ഷിയതിനു മറുപടിയായി മൂളിയപ്പോൾ അതു തുണിക്കടയാണ്, ഹോട്ടലല്ല എന്നു പറയണംന്നുണ്ടായിരുന്നെനിയ്ക്ക്…
…എന്നാലുമിത്രേം വല്യ ഷോപ്പിങ് കോംപ്ലക്സോ..?? അതുമിവന്..?? ഹേയ്… അവിടെവല്ല സെയിൽസിനും നിൽക്കുവായിരിയ്ക്കും… കോപ്പൻ..! റേറ്റഡ്ജറ്റുചെയ്തു കൊടുക്കാന്ന്… എന്നിട്ടു മൊതലാളീടേന്നു താടിയ്ക്കിട്ടു തട്ടുകിട്ടുമ്പോൾ ശെരിയായ്ക്കോളും… പെണ്ണുങ്ങടെമുമ്പിലാളാവാൻ നോക്കുവാണ് കാട്ടുകോഴി.!
അവനെയൊരു പുച്ഛത്തോടെനോക്കി ഞാൻ മനസ്സിൽപറഞ്ഞു…
…അതല്ല… ഇപ്പോളിവൻ ക്വട്ടേഷനാണോ..?? സെയിൽസ്മാനാണോ..?? ഇനി ഒഴിവുസമയങ്ങളിൽ ക്വട്ടേഷൻപണിയും നോക്കിനടത്തുന്നതായ്ക്കൂടേ..?? ചിലപ്പോൾ കുടുംബത്ത് നല്ല പ്രാരാബ്ദം കാണും.!
ഞാൻ വീണ്ടുമവന്റെ മുഖത്തേയ്ക്കുനോക്കി;
…ഹൊ.! കാണാനെന്താ ഗ്ലാമറ്… കണ്ടാത്തോന്നോ രാജൂഭായ്ആണെന്ന്… തലമണ്ടയടിച്ചങ്ങു പൊട്ടിച്ചാലോ..??
…വേണ്ട.! തിരിച്ചുപോകാൻ വഴിയറിയത്തില്ല… അതോണ്ടെവിടെവരെ പോകോന്നുനോക്കാം.!