അതിന്;
“”…അതിലൊന്നു തൊട്ടുപോലും നോക്കാത്ത അവനെങ്ങനാ പറയുന്നേ..?? അതൊക്കെയിവിടെ ചോദിച്ചുനോക്ക്..!!”””_ എന്നും പറഞ്ഞ് ജോ മീനാക്ഷിയ്ക്കു നേരേചൂണ്ടി…
അതേസമയംതന്നെ മുറുക്ക് കടിച്ചുമുറിയ്ക്കുന്ന ‘കറുമുറെ’ ശബ്ദമവിടെ കേൾക്കുകേംചെയ്തു…
…ഓഹ്.! മീനാക്ഷി പണിതുടങ്ങീ.!
“”…നിങ്ങളു ഹോട്ടലീന്നു കഴിച്ചെന്നുപറഞ്ഞിട്ട് ആ കൊച്ചിന് നന്നായ്ട്ടു വെശക്കുന്നുണ്ടെന്നു തോന്നുന്നല്ലോ..??!!”””_ ആ ചേച്ചിയെന്നേയും ജോയേയും മാറിമാറി നോക്കിയപ്പോൾ അവനത്ഭുതത്തോടെ മീനാക്ഷിയ്ക്കു നേരേ കണ്ണുതുറിപ്പിച്ചു…
വിശപ്പോ..?? എന്നമട്ടിൽ.!
സത്യത്തിലപ്പോഴാണ് ഞങ്ങളെല്ലാമവളെ ശ്രെദ്ധിയ്ക്കുന്നുണ്ടെന്നു പോലും കക്ഷിയ്ക്കു മനസ്സിലാകുന്നത്…
ഉടനെ മുഖമുയർത്തിയെല്ലാരേം നോക്കിയശേഷം എന്റെനേരേ തിരിഞ്ഞു…
അതോടെന്റെ കണ്ണുകളും നിറഞ്ഞു…
അവിടെന്നും ഇവിടെന്നും കയ്യിൽകിട്ടിയതൊക്കെ പെറുക്കി വായിൽക്കുത്തിക്കയറ്റി കവിളുരണ്ടും പെരുപ്പിച്ച് ശ്വാസംവിടാൻ പറ്റാണ്ടിരിയ്ക്കുവാണ് ശവം…
പോരാത്തേനപ്പോഴും മുറുക്കിന്റെ ബാക്കികഷ്ണം കയ്യിലുമിരിപ്പുണ്ടായിരുന്നു…
ഒന്നു സ്ഥലമൊഴിഞ്ഞിട്ടുവേണം അതൂടെ കുത്തിക്കയറ്റാൻ…
…കുണ്ടിച്ചിയ്ക്കമോള്.! മനുഷ്യനെ പറയിപ്പിയ്ക്കാനായ്ട്ട് കച്ചകെട്ടിയിറങ്ങിയേക്കുവാ… നാശംപിടിയ്ക്കാൻ… അവരൊക്കെയാണെങ്കിൽ നോക്കുവേം ചെയ്യുന്നുണ്ട്…
കോപ്പ്.! ഒരന്യവീട്ടിൽപോയാൽ എങ്ങനെ പെരുമാറണമെന്നുപോലും ഈ പൊലയാടിയ്ക്കറിയത്തില്ലേ ആവോ..??
ഡോക്ട്രാണ് പോലും, അവരാതി.!