എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]

Posted by

“”…എടി പെണ്ണേ… ഇവർക്കുള്ള മുറികാണിച്ചു കൊടടീ..!!”””_ ന്നും പറഞ്ഞ്…

അതിന്,

“”…മോനടുത്തില്ലേ… അങ്ങോട്ടുപറ..!!”””_ എന്നായിരുന്നു അവടന്നുവന്ന മറുപടി…

“”…അതിനിനി അവന്റെ കൈയീന്നു കുരുത്തംകെട്ടതു മാറണ്ടേ..??”””_ അച്ഛൻ തിരിച്ചുചോദിച്ചതും നൈറ്റിയിൽ കൈയുംതുടച്ചുകൊണ്ടാ ചേച്ചിയങ്ങോട്ടു വന്നു…

എന്നിട്ടവനെ നോക്കി;

“”…ഒരു പണീംചെയ്യണ്ട… ഇരിപത്തിനാല് മണിയ്ക്കൂറും അതിനേം കെട്ടിപ്പിടിച്ചിരുന്നോ..!!”””_ എന്നു മുറുമുറുക്കുവേം ചെയ്തു…

“”…എന്നാലൊരു കാര്യഞ്ചെയ്… നീ കെട്ടിപ്പിടിച്ചിരിയ്ക്ക്… ഞാൻ പണിയൊക്കെ ചെയ്തോളാം..!!”””_ അവനും വിട്ടുകൊടുത്തില്ല…

ഉടനേ,

“”…എന്നിട്ടുവേണം ചെക്കൻകരഞ്ഞ് നാടുമൊത്തമറിയിയ്ക്കാൻ..!!”””_ അടുക്കളയിൽനിന്നും അമ്മയുടെ ഡയലോഗുമെത്തി… അതോടെ കക്ഷി ആസ്സായി…

“”…വാ… മുകളിലാണ് റൂം…!!”””_ ജോയെയൊന്നു ചുഴിഞ്ഞുനോക്കിക്കൊണ്ട് പുള്ളിക്കാരി സ്റ്റെയറുകേറിയപ്പോൾ മീനാക്ഷിയും കൂടെക്കൂടി…

എന്നാൽ ഞാനൊന്നുകൂടി അവനേയും കുഞ്ഞിനേയും മാറിമാറിനോക്കി…

ഒരുപ്രാവശ്യംപോലും എടുക്കാൻ തരാത്തതിലുള്ള സകലകലിപ്പും എന്റെയാ നോട്ടത്തിലുണ്ടായിരുന്നെന്നു പ്രത്യേകം പറയണ്ടല്ലോ…

“”…എന്താ ചേച്ചീടെ പേര്..??”””_ സ്റ്റെയറു കയറുന്നതിനിടയിൽ മീനാക്ഷിയാണ് തിരക്കീത്…

അതിനൊരു ചിരിയോടെയവർ,

“”…ആരതി..!!”””_ യെന്നു മറുപടി കൊടുക്കുവേം ചെയ്തു…

“”…ദാ… ഇതാ നിങ്ങടെ ബെഡ്റൂം..!!”””_ മുകളിലത്തെ മാസ്റ്റർബെഡ്റൂം എന്നുതോന്നിയ്ക്കുന്ന റൂമിലേയ്ക്കു ഞങ്ങളെക്കയറ്റി ചേച്ചിപറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *