എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]

Posted by

“”…മ്മ്മ്.! അല്ലേലുമിതൊക്കെ നിന്നോടു പറയാമ്മന്ന എന്നെപ്പറഞ്ഞാൽ മതീലോ..!!”””_ ന്ന് എന്നെനോക്കി പറഞ്ഞിട്ട് മുഖം വെട്ടിത്തിരിയ്ക്കുമ്പോളാണ് ഡോറിൽ തട്ടുകേൾക്കുന്നത്…

കൂട്ടത്തിൽ,

“”…മോളേ..!!”””_ ന്നൊരു വിളിയും…

…അതാ കാർന്നോത്തീടെ സൗണ്ടല്ലേ..?? ഈശ്വരാ… പറഞ്ഞതുവല്ലതും കേട്ടിട്ടുണ്ടാവോ..?? എന്നാലിപ്പോ ബാഗുമെടുത്തിറങ്ങാം.!

മനസ്സിലാ ചിന്തയുണരുമ്പോൾത്തന്നെ മീനാക്ഷിപോയി ഡോറുതുറന്നു…

“”…മോൾക്കു ചക്കപ്പഴം വേണോ..??”””_ വാതിലുതുറന്നതും അവരുടെ ചോദ്യംവന്നു…

“”…ചക്കപ്പഴോ..??”””_ മീനാക്ഷി സംശയിയ്ക്കാതിരുന്നില്ല…

“”…ആ… മോളേ… നല്ല തേൻവരിക്കയാ… മോള് വാ..!!”””_ അവരതിനെ വീണ്ടും വിവരിച്ചപ്പോൾ മീനാക്ഷി തിരിഞ്ഞെന്നെ നോക്കി…

പോകരുതെന്നു കണ്ണുകാണിയ്ക്കണമെന്നുണ്ടായിരുന്നെങ്കിലും അതിനുമുന്നേ,

“”…പിന്നേ… രണ്ടു ചക്കച്ചൊള കഴിയ്ക്കാനിത്രേം ചിന്തിയ്‌ക്കേണ്ട
കാര്യമൊന്നുമില്ല..!!”””_ എന്നുമ്പറഞ്ഞവര് മീനാക്ഷിയേയും പിടിച്ചുവലിച്ചുകൊണ്ടു താഴേയ്ക്കിറങ്ങി…

അതോടെനിയ്ക്കൊരു കാര്യംമനസ്സിലായി, ഒന്നുകിൽ മീനാക്ഷി തിന്നുചാവും… ഇല്ലേൽ ഇവടുള്ളവരെല്ലാംകൂടിയവളെ തീറ്റിച്ചുകൊല്ലും…

എന്തായാലും മരണമുറപ്പാ…

ഈശ്വരാ..! തിരികെ ഞാനൊറ്റയ്ക്കു പോകേണ്ടിവരുവോ..??

…തുടരും…!

Nb: ജോക്കുട്ടനും ആരതിയെന്ന ചേച്ചിക്കുട്ടിയും അവരുടെ കുടുംബവുമെല്ലാം ‘ജോ’ യുടെ ‘നവവധു’വെന്ന എവർഗ്രീൻ സ്റ്റോറിയിലെ കഥാപാത്രങ്ങളാണ്… [കമന്റ്ബോക്സിൽ അതു ചോദിയ്ക്കാൻവേണ്ടി വെമ്പൽകൊള്ളുന്നവർക്കുള്ള മറുപടി… നവവധു ഇപ്പോൾ ഇവിടെനിന്ന് ഡിലീറ്റഡാണ്.!]

Leave a Reply

Your email address will not be published. Required fields are marked *