“”…അല്ലവിടെവരെപ്പോകാൻ മോൾക്കെന്തേലും ബുദ്ധിമുട്ടുണ്ടോ..??”””_ എന്നൊരു ചോദ്യംകൂടിയിട്ടപ്പോൾ,
“”…എനിയ്ക്കെന്തു ബുദ്ധിമുട്ടാഅങ്കിൾ..?? ഒരുപ്രശ്നോമില്ല..!!”””_ എന്നായിരുന്നു മീനാക്ഷിയുടെ മറുപടി…
…പുന്നാരമോള്.! കിട്ടിയവസരം പരമാവധി ഉപയോഗപ്പെടുത്തുവാ.!
ഞാൻ മനസ്സിൽപറഞ്ഞങ്ങനെ നിന്നപ്പോൾ;
“”…ഞാനപ്പോഴേ പറഞ്ഞില്ലേ, മോൾക്കതൊന്നും ബുദ്ധിമുട്ടാവില്ലാന്ന്… ഒരുകാര്യഞ്ചെയ്… മോളുപോയ് റെഡിയാക്..!!”””_ അമ്മ കൂട്ടിച്ചേർത്തപ്പോൾ ശെരിയമ്മേന്നുംപറഞ്ഞു മീനാക്ഷി മേലേയ്ക്കോടുന്ന ശബ്ദംകേട്ടു…
“”…ഇനി നീ തിരിഞ്ഞോ..!!”””_ പരിഹാസംകലർന്ന ശബ്ദത്തോടെ ചെറിയമ്മപറഞ്ഞപ്പോൾ തന്തപ്പടി തുടർന്നു;
“”…ഇപ്പൊ അവൾക്കൊരു പ്രശ്നോമില്ലെന്നു ബോധ്യായല്ലോ… ഇനിപ്പോയി റെഡിയാക്… ബസ്സ്സ്റ്റാൻഡിൽ ശ്രീക്കുട്ടൻ കൊണ്ടുവിടും..!!”””_ അതുകൂടിപറഞ്ഞു
പുള്ളിയും റൂമിലേയ്ക്കു പോയപ്പോൾ അമ്മയും പിന്നാലെപോയി…
അതോടെ ഞാൻ ചെറിയമ്മേടെ നേരേതിരിഞ്ഞു;
“”…സത്യത്തിലെനിയ്ക്കറിയാമ്പാടില്ലാത്തോണ്ടു ചോദിയ്ക്കുവാ… നിങ്ങക്കിതെന്തോത്തിനാ കേടാ പെണ്ണുമ്പിള്ളേ..?? ഞാനെന്താ നിങ്ങടെ തരോ, എന്നെയിങ്ങനെ ഊക്കിക്കളിയ്ക്കാൻ..??
എന്നെക്കാണുമ്പോൾ നിങ്ങക്കു വേറെന്തേലുമൊക്കെയായ്ട്ടു തോന്നുന്നുണ്ടോ..??”””_ ചോദിച്ചതും ശ്രീയിടപെട്ടു;
“”…എന്താടാ കാര്യം..??”””
“”…അതു നീ നിന്റെയീ തള്ളയോടുചോദിയ്ക്ക്… മനുഷ്യനെ എങ്ങനൊക്കെ ഉപദ്രവിയ്ക്കാന്നു ഗവേഷണംനടത്തുവാ തെണ്ടി..!!”””_ ഒന്നുംമിണ്ടാതെ എന്നെനോക്കി ആക്കിച്ചിരിയോടെനിന്ന ചെറിയമ്മയ്ക്കുനേരേ കണ്ണുതുറിപ്പിച്ചശേഷം ഞാനും റൂമിലേയ്ക്കു വെച്ചുപിടിച്ചു…