അതിനിടയിൽ സൈക്കിളിൽ ഞാൻ റബ്ബർതോട്ടത്തിലേക്ക് അമ്മക്കുള്ള ബ്രേക്ക്ഫാസ്റ്റ് എത്തിച്ചുകൊടുക്കും. അതിനുശേഷമാണ് കോളേജിലേക്ക് പോവുക. അവധിയാണെങ്കിൽ ഞാൻ തിരിച്ചു വരും. ഉച്ചഭക്ഷണവും കഴിഞ്ഞ് മൂന്നുമണി കഴിഞ്ഞ് പോകുന്ന അമ്മ പിന്നീട് തിരിച്ചെത്തുന്നത് 6 മണിക്കാണ്.
ഉടനെതന്നെ ജോലിക്കാരിയെ വീട്ടിൽ തിരിച്ചുകൊണ്ടുവിട്ട് കുളിയും കഴിഞ്ഞ് ഞങ്ങളുടേതായ ലോകത്തേക്ക് കയറും. ഇപ്പൊൾ ഞാൻ ഐഇഎൽടിഎസ് കോചിങ്ങിനാണ് പോകുന്നത്. വെളിയിലേക്ക് പഠിക്കാൻ പോകണം. അമ്മയ്ക്കും അച്ചാമ്മയ്ക്കും വലിയ താല്പര്യം ഒന്നുമില്ല. ഞാനല്ലേ ഉള്ളൂ അവർക്ക് എന്നതാണ് കാരണം.
അച്ചാമ്മ അച്ഛൻറെ മരണത്തോടെ ആകെ തകർന്നുപോയി. ഒറ്റമോനല്ലെ, സഹിക്കില്ല. രണ്ടുമൂന്നു കൊല്ലം സംസാരം തന്നെ ഇല്ലായിരുന്നു. അച്ചാച്ചൻ മരിച്ചപ്പോഴാണ് കരച്ചിൽ തുടങ്ങിയത്. എട്ടുകൊല്ലം ആയിട്ടും സങ്കടം മാറിയിട്ടില്ല. എങ്കിലും ജോലിക്കാരിയോടൊപ്പം അടുക്കളയിൽ ആക്ടീവാണ്.
സൈക്കോളജിസ്റ്റിന്റെ ട്രീറ്റ്മെൻറ് ഉണ്ട്. വലിയ പ്രശ്നം ഒന്നുമല്ല, ചെറിയ ഒരു ചാഞ്ചാട്ടം, അത്രയേ ഡോക്ടർ പറയുന്നുള്ളൂ. മരുന്നുണ്ട്, കൃത്യമായി കഴിക്കുവാൻ അമ്മയും ജോലിക്കാരിയും ശ്രദ്ധിക്കാറുമുണ്ട്. അച്ചാമ്മ എട്ടു മണിയാകുമ്പോഴേക്കും സ്വന്തം മുറിയിൽ കയറി കിടക്കും. വെളുപ്പിനെ അഞ്ചുമണിക്ക് അമ്മയോടൊപ്പം എഴുന്നേൽക്കുകയും ചെയ്യും.
ഞാൻ കിടക്കുന്നത് അമ്മയോടൊപ്പമാണ്. ഫാമിലികോട്ട് ബെഡ്. അതിനാൽ സുഖമായി രണ്ടുപേർക്കും കിടക്കാം. രണ്ടുമൂന്നു കൊല്ലമായി എനിക്ക് അതൊരു അസൗകര്യമാണ്. വീട്ടിൽ രണ്ട് വലിയ മുറികൾ കൂടിയുണ്ട്. തന്നെ കിടക്കുവാൻ ഞാൻ കുറെ ശ്രമിച്ചതാണ്, അമ്മ സമ്മതിച്ചില്ല. എൻറെ പ്രൈവസി പോകുന്നതൊന്നും അമ്മ മൈൻഡ് ചെയ്തില്ല. അമ്മയ്ക്ക് എന്നെ വലിയ കാര്യമാണ്.