നന്ദിനി
Nandini | Author : Ajith Krishna
പ്രകൃതി ഭംഗി പൂത്തുലഞ്ഞു നിൽക്കുന്ന ഗ്രാമം മയ്യൻകോട്. വയലുകളും കുളങ്ങളും അമ്പലങ്ങളും ആൽത്തറകളാലും സമൃദ്ധമായ പച്ചപ്പ് നിറഞ്ഞ നാട്. ഏതൊരു മലയാളിയും കണ്ണടച്ചു കാണുന്ന നമ്മുടെ പഴയ ജീവിത ശൈലികൾ ഇപ്പോഴും നിറഞ്ഞു നിൽക്കുന്ന നാട്. നമ്മുടെ കഥകൾ പലപ്പോഴും നാടൻ ടച്ചിൽ ആയിരിക്കും..
എന്നാൽ കഴിയും വിധം ഞാൻ ഈ കഥ എഴുതുന്നു സപ്പോർട് ചെയ്യുക. വയലിന്റെ കരയിലെ ഒരു നാലു കെട്ടു വീട്. അതിനെ ചുറ്റി വെട്ടുകല്ലിൽ തീർത്ത ഒരു വലിയ മതിൽ. അത് ഒരു പഴയ നായർ തറവാട് ആണ്. വീടിന്റെ മുന്നിൽ ഒരു ചെറിയ പടിപ്പുര. ചുറ്റുമതിൽ കെട്ടിനുള്ളിൽ ഒരു ഭാഗത്തു ആയി ഒരു വലിയ വാഴ തോട്ടം അപ്പോൾ തന്നെ ആ വീട് നിൽക്കുന്ന വിസ്തൃതി നമുക്ക് മനസ്സിൽ ആകും.
അതൊരു ചെറിയ വീടല്ല നല്ലൊരു നാലു കെട്ടു വീട് ആണ്. വീടിന്റെ നടുമുറിയിൽ ആയി ഒരു തുളസി തറ. അവിടെ വിളക്ക് വെച്ച് കൊണ്ട് ഒരു പെൺകുട്ടി. ശരീരം അൽപ്പം മെലിഞ്ഞിട്ടാണ് നല്ല നീളമുള്ള കാർകുന്തൽ, തൂങ്ങിയാടുന്ന കുണ്ടലങ്ങൾ. അത് കാറ്റിൽ പറക്കുമ്പോൾ അവളുടെ കവിളിൽ മെല്ലെ തട്ടുന്നത് കാണാൻ നല്ല ഭംഗി ആണ്. വീതി കുറഞ്ഞ ചെറിയ ചുണ്ടുകൾ കണ്മഷി എഴുതിയ കണ്ണുകൾ പുരികങ്ങളുടെ ഒത്ത നടുവിൽ ഒരു കറുത്ത പൊട്ട്.
അതിനു മുകളിൽ ചന്ദനകുറി, മുടിയിൽ തുളസി കദിർ ചൂടി കൊണ്ട് അവൾ വിളക്ക് കൊളുത്തി തൊഴുതു. ആ കണ്ണുകൾ ആകാതമായി എന്തിനോ കാത്തിരിക്കുക ആണ്. അവൾ തൊഴുതു തിരിഞ്ഞു നേരെ അകത്തളത്തിലെ പടിയിൽ ചവിട്ടി മുകളിലേക്ക് കയറി. ഇത്രയും നേരം നമ്മൾ സൗന്ദര്യം വർണ്ണിച്ച ഈ പെൺകുട്ടിയാണ് ഈ കഥയിലെ നായിക പേര് “നന്ദിനി”.