കാര്യമെന്തായാലും മുടക്കേപറയുള്ളൂങ്കിലും കുഞ്ഞിനുവേണ്ടിയാന്നു പറഞ്ഞതുകൊണ്ടു ഞാനുംകൂടെക്കൂടി…
അല്ലേലുമീ പൊടിക്കുഞ്ഞുങ്ങളെ എനിയ്ക്കുവല്യ കാര്യമാന്നേ…
“”…നീയവിടൊക്കെ ബലൂൺകെട്ടിയ്ക്കോ… ഞാനിതൊക്കെയൊന്നു
സെറ്റാക്കാം..!!”””_ കയ്യേലിരുന്ന പ്ലാസ്റ്റിക് തോരണങ്ങളെന്നെ കാണിച്ചശേഷം അതുമായവൻ മാറിയപ്പോൾ ഒരുലോഡ് ബലൂണും ഞാനുംമാത്രമായി ആ വലിയഹോളിൽ…
അതുവരെ ലൈഫിലാരും നമ്മളെ വിശ്വസിച്ചൊരു പണിയേൽപ്പിച്ചിട്ടില്ലാത്തതുകൊണ്ടു ചെയ്യുന്നതു ശരിയാണോന്നുള്ള സംശയത്തിൻപുറത്തായിരുന്നു ഓരോന്നുംചെയ്തത്…
ഹോളിന്റെ നെടുകേയും കുറുകേയും കുറച്ചുയരത്തിലായി നൂലും വലിച്ചുകെട്ടി നിറമിടകലർത്തി ബലൂൺകെട്ടുമ്പോൾ അതിലേ കടന്നുപോകുന്നയോരോരുത്തരേം ഞാൻ നോക്കുന്നുണ്ടായിരുന്നു…
ആരേലും വല്ലകുറ്റവും പറയുന്നുണ്ടോന്നറിയണോലോ…
എന്നാലെന്റെ വീട്ടിലെപ്പോലാരും കുറ്റമ്പറയാനോ നിർദേശംതരാനോ മുന്നോട്ടുവരാതെ വന്നപ്പോളെനിയ്ക്കും ഉത്സാഹമായി…
“”…ദേ… നോക്കിയേ… അങ്കിള് ബലൂൺകെട്ടുന്ന കണ്ടോ..??”””_ സ്റ്റൂളിന്റെപുറത്തു വലിഞ്ഞുനിന്നു കെട്ടുമ്പോളാണാ ഡയലോഗുകേട്ടത്…
നോക്കുമ്പോൾ, ആരതിയേച്ചി കുഞ്ഞിനേയും കയ്യിലെടുത്ത് അതിനെന്തോ ഫുഡുംകൊടുത്തു അങ്ങോട്ടേയ്ക്കു വന്നതാണ്…
“”…എന്തുവല്യ ബലൂണാ… അല്ലേ..??”””_ ഞാൻ കെട്ടിക്കൊണ്ടുനിന്ന ബലൂണിലേയ്ക്കുനോക്കി വീണ്ടുംമൊഴിഞ്ഞപ്പോൾ ഞാനുമൊന്നു പൊങ്ങി…
കുഞ്ഞിന്റെ കണ്ണും ബലൂണിലാണല്ലോന്നോർത്തപ്പോൾ ചെറിയൊരഭിമാനം…
അങ്ങനെയതിനേംനോക്കി കണ്ണിറുക്കിച്ചിരിച്ചുകൊണ്ട് തലചെരിയ്ക്കുമ്പോഴാണ് സ്റ്റെയറിറങ്ങിവരുന്ന മീനാക്ഷിയെക്കണ്ടത്…