അതോടെ പിടിച്ചുവെച്ചിരുന്ന എയറുവിട്ട് ഞാനുമവൾക്കൊപ്പം ചെന്നു…
ആരതിച്ചേച്ചിയുടെ മുന്നിലെത്തിയപ്പോഴാണ് മീനാക്ഷിയെന്റെ കയ്യീന്നുവിടുന്നത്…
എന്നാലപ്പോഴും കാര്യംമനസ്സിലാകാതെ പരുങ്ങിനിന്ന എന്റെകയ്യിലേയ്ക്ക് അവളൊരു കുഞ്ഞുമോതിരമെടുത്തു തന്നു…
എന്നിട്ടു കുഞ്ഞിനുനേരേ കണ്ണുകാണിയ്ക്കുവേം ചെയ്തു…
…ഇവളിതെപ്പോൾ മേടിച്ചെന്നസംശയം മനസ്സിലേയ്ക്കൂറിവന്നെങ്കിലും നാണംകെടാതെ രക്ഷപ്പെട്ട സന്തോഷത്തിൽ ഞാനതവന്റെ കയ്യിലണിയിയ്ക്കുവാർന്നു…
അതുകണ്ടതും ആരതിച്ചേച്ചിയുടെ കയ്യീന്നു കുഞ്ഞിനെമേടിച്ചുകൊണ്ട് ജോ ചോദിച്ചു;
“”…നിങ്ങളെന്നാ പറഞ്ഞേ… എന്റെ കുഞ്ഞാരോടും ഇണങ്ങത്തില്ലാന്നോ..?? അതോണ്ടാണ് നിങ്ങളുകൊടുത്തതൊന്നുമവൻ മേടിയ്ക്കാഞ്ഞതെന്നോ..?? എന്നിട്ടിപ്പെന്നാപറ്റി..?? സിദ്ധുകൊടുത്തപ്പോൾ ഇവനൊരു പ്രശ്നോമുണ്ടായില്ലല്ലോ..??!!”””_ അവന്റെയാ ഡയലോഗിനെല്ലാരും ശെരിവെയ്ക്കുകകൂടി ചെയ്തപ്പോൾ ഞാനങ്ങടു പൊങ്ങി…
അതുകണ്ടതും മീനാക്ഷിയെന്നോടു ചേർന്നുനിന്നിട്ട്;
“”…അതല്ലേലും കുഞ്ഞുങ്ങളങ്ങനാ… അവർക്കു സ്വന്തംതരക്കാരെ പെട്ടെന്നു തിരിച്ചറിയാൻപറ്റും..!!”””_ അതും പറഞ്ഞവളൊരാക്കിയ ചിരികൂടി ചിരിച്ചപ്പോൾ ഞാനവൾടെ തോളിൽക്കൂടി കൈയിട്ട് കഴുത്തേലൊരു ഞെക്ക്…
“”…അതല്ലേലും ചിലർക്കങ്ങനെയാ… കുഞ്ഞുങ്ങളെ കയ്യിലെടുക്കാൻ പ്രത്യേകകഴിവാ..!!”””_ കൂട്ടത്തിൽനിന്നൊരു വല്യമ്മച്ചി ഡയലോഗുവിട്ടപ്പോഴാണ് ലെവന്റെകാര്യം വീണ്ടുമോർമ്മവരുന്നത്…
അതോടെ മീനാക്ഷിയെവിട്ട് ചിതറിനോക്കുമ്പോളവൻ ഫങ്ഷൻ കഴിഞ്ഞതിന്റെയോളത്തിൽ ബലൂണുകൾ വലിച്ചുപറിയ്ക്കുന്ന തിരക്കിലായിരുന്നു…