എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]

Posted by

“”…വെറുതെ മനുഷ്യനെ നാണങ്കെടുത്താനിറങ്ങിക്കോളും… ഈ ഭക്ഷണങ്കഴിയ്ക്കുന്നതത്ര വല്യതെറ്റാണോ..?? എല്ലാരൂടിയിങ്ങനെ കളിയാക്കാൻ..!!”””_ എന്നൊരു ഡയലോഗും…

പക്ഷേ, അതുപറയുമ്പോൾ മീനാക്ഷിയുടെ കണ്ണുനിറഞ്ഞിരുന്നു…

…ഇതിപ്പിവൾക്കെന്താ പറ്റിയെ..?? കണ്ണു നിറയ്ക്കാൻവേണ്ടി ആരുമൊന്നും പറഞ്ഞില്ലല്ലോ..??

“”…അതിന് ആദ്യായ്ട്ടൊന്നുമല്ലല്ലോ നീയിങ്ങനൊക്കെ കേൾക്കുന്നേ… പിന്നെന്താ..??””‘_ കണ്ണുതുടച്ച മീനാക്ഷിയെനോക്കി ഞാനതു ചോദിച്ചപ്പോൾ എന്റെ ശബ്ദവും നേർത്തിരുന്നു…

“”…അതിനിത്രേന്നാള് നീയല്ലേപറഞ്ഞുള്ളൂ… ഇപ്പതല്ലല്ലോ, നീ പറയുന്നകേട്ടിട്ടാ പെണ്ണുമ്പിള്ളയും കളിയാക്കുന്ന കണ്ടില്ലേ..?? അല്ലേത്തന്നെ എന്നെക്കളിയാക്കാനവർക്കെന്താ അധികാരം..??”””_ മീനാക്ഷി എന്റെനേരേ നിന്നുതെറിച്ചു…

…അപ്പൊ… അപ്പൊ ഞാൻ കളിയാക്കുന്നത് അവൾക്കു വിഷയമല്ലാന്നാണോ..?? എനിയ്ക്കതിനുള്ള അധികാരമുണ്ടെന്നാണോ..??

ഞാൻ കണ്ണുമിഴിച്ചവളെ നോക്കി…

അപ്പോളവൾ തുടർന്നിരുന്നു;

“”…ദേ.. അവർക്കറിയില്ല മീനാക്ഷിയെ… എന്റെ മെക്കിട്ടു

കേറാനാങ്ങണംവന്നാൽ ഞാൻ കാലേവാരി നിലത്തടിയ്ക്കും..!!”””_ ബാഗിൽനിന്നും കൈയിലെടുത്ത തുണിയുമായെഴുന്നേറ്റ മീനാക്ഷി, എന്നെയൊന്നു ചെറഞ്ഞുനോക്കിയശേഷം ആരതിയേച്ചി കൊണ്ടേക്കൊടുത്ത ബ്ലാങ്കറ്റിലേയ്ക്കു നോട്ടമിട്ടു…

എന്നിട്ട്;

“”…അവൾടമ്മുമ്മേട പൊതപ്പ്..!!”””_എന്നുമ്പറഞ്ഞ് അതെടുത്തെന്റെ നേരേ ഒറ്റയേറും…

ശേഷം,

“”…അവന്റൊരു ചേച്ചി… കൂച്ചി..!!”””_ എന്നും പിറുപിറുത്തുകൊണ്ട് റൂമിനുള്ളിൽ തലങ്ങുംവിലങ്ങും നടന്നു…

Leave a Reply

Your email address will not be published. Required fields are marked *