ഗുഡ് മോർണിങ് സാർ.
ഗുഡ് മോർണിങ് ഷുഹൈബ്.
സാർ എന്താ വരാൻ പറഞ്ഞത്.
പറയാം ഷുഹൈബ്. താങ്കൾ ഇരിക്കൂ.
ഞാൻ കസേരയിൽ ഇരുന്നു. മാനേജർ എന്നെ നോക്കി കാര്യങ്ങൾ പറഞ്ഞു തുടങ്ങി.
മിസ്റ്റർ ഷുഹൈബ് താങ്കളുടെ വർക്കിൽ കമ്പനി വളരെ സാറ്റിസ്ഫൈഡാണ് . നിങ്ങളുടെ പ്രൊമോഷനെപ്പറ്റി സംസാരിക്കാനാണ് ഞാൻ ഷുഹൈബിനെ വിളിച്ചത്.
ഏത് ഫീൽഡിലാണ് സാർ?
പറയാം ഷുഹൈബ് . ബട്ട് അതിന് മുൻപ് താങ്കൾ കമ്പനിക്ക് വേണ്ടി സത്യസന്ധമായി വർക്ക് ചെയ്യുമെന്ന് ഞാൻ വിശ്വസിച്ചോട്ടെ?
എന്താ സാർ ഇങ്ങനെയൊക്കെ ചോദിക്കുന്നത് ഞാൻ ഇതുവരെ വളരെ സത്യസന്ധമായിട്ടാണ് വർക്ക് ചെയ്തത്. സാറിന് എൻ്റെ വർക്ക് സാറ്റിസ്ഫൈഡായി തോന്നിയില്ലെങ്കിൽ മറ്റൊരാൾക്ക് ഈ അവസരം കൊടുക്കാം.
ഇല്ല ഷുഹൈബ് ഈ പൊസിഷനിലേക്ക് നിങ്ങളുടെ പേര് റെക്കമൻ്റ് ചെയ്തത് തന്നെ ഞാനാണ്. ഷുഹൈബ് ഈ ജോലിക്ക് വേണ്ടി നിങ്ങൾക്ക് ട്രാവൽ ചെയ്യേണ്ടി വന്നേക്കാം ചിലരോടൊക്കെ കള്ളം പറയേണ്ടി വന്നേക്കാം. ചിലരുടെ സാഹചര്യം ചൂഷണം ചെയ്യേണ്ടി വന്നേക്കാം. താങ്കൾക്ക് സമ്മതമാണോ?
സമ്മതം സാർ.
ഗുഡ്. നമ്മുടെ കമ്പനിയെപ്പറ്റി അറിയാമല്ലൊ ഷുഹൈബ് വേൾഡിലെ തന്നെ നമ്പർ വൺ മിൽക്ക് പ്രോഡക്റ്റ്സ് നമ്മളുടേതാണ്. പാലിൻ്റെ ക്വാളിറ്റിയിലാണ് കമ്പനി ഫോക്കസ് ചെയ്യുന്നത്. കമ്പനിക്ക് കമ്പനിയുടെതായ രഹസ്യങ്ങളുണ്ട് അതൊക്കെ രഹസ്യമായിത്തന്നെയിരിക്കണം. ഡു യു അണ്ടർസ്റ്റാൻഡ്.
യെസ് സാർ.
ഗുഡ്.