സ്നേഹരതി [മുത്തു]

Posted by

 

രണ്ടര വർഷം സൈറ്റ് എൻജിനീയറായി ജോലി ചെയ്തത് കൊണ്ട് എനിക്കാകെയുള്ള സമ്പാദ്യം യമഹയുടെ ഒരു എംടി15 ബൈക്ക് മാത്രമാണ്….. അതുമെടുത്ത് അച്ഛൻ പറഞ്ഞത് പ്രകാരം ആദ്യം ബാങ്കിൽ പോയി പൈസ അടച്ചു…. അത് കഴിഞ്ഞ് നേരെ ചെറിയച്ഛന്റെ വീടുപണി നടക്കുന്നിടത്തേക്ക്…… ചെറിയച്ഛൻ ഗൾഫിലാണ്, അതുകൊണ്ട് തന്നെ വീടുപണിയുടെ മേൽനോട്ടം അച്ഛനാണ്….. പിന്നെ എന്റെ അച്ഛനൊരു ആർക്കിട്ടെക്റ്റ് ആയതുകൊണ്ട് ചെറിയച്ഛന്റെ വീട് ഡിസൈൻ ചെയ്തതൊക്കെ അച്ഛനാണ്…. അതുപോലെ അച്ഛന്റെ സൗജന്യ തൊഴിലാളിയായത് കൊണ്ട് എല്ലാത്തിനും ഓടി നടക്കുന്നത് ഈ ഞാനും…….

 

വീടുപണി നടക്കുന്നിടത്ത് എത്തിയപ്പോൾ രണ്ട് ഹിന്ദിക്കാര് മാത്രമേ അവിടെയുള്ളു…..

“““ബായ് കൃഷ്ണേട്ടൻ കിതർ ഹേ?”””

ഞാൻ അവരോട് അറിയാവുന്ന ഹിന്ദിയിൽ ഒപ്പിച്ച് ചോദിച്ചു….

 

“““മാലിക്ക് കുച്ച് സാമാൻ കരീദ്നേ ഗയാ താ””””

ആ കുച്ച് സാമാൻ വെച്ച് പുള്ളി എന്തോ വാങ്ങാൻ പോയതാണെന്ന് ഞാൻ മനസിലാക്കി….. അങ്ങേര് വരുന്നത് വരെ കാത്തുനിൽക്കാൻ എനിക്ക് സമയമില്ല, നാലു മണിക്ക് സ്കൂൾ വിടും… അമ്മയെ കൂട്ടാൻ പോവണം…… ഇവിടെ നിന്ന് നൂറ് മീറ്റർ ദൂരമേയുള്ളു ചെറിയമ്മയും മക്കളും ഇപ്പോൾ താമസിക്കുന്ന വീട്ടിലേക്ക്….. പൈസ അവിടെ കൊടുത്തിട്ട് പോവാം….. അങ്ങനെ ഞാൻ വണ്ടിയെടുത്ത് അങ്ങോട്ട് വിട്ടു…….

 

ചെറിയച്ഛൻ നാട്ടിലൊരു ബിസിനസ്‌ നടത്തി പൊളിഞ്ഞ് കടം കയറിയിട്ടാണ് ദുബായിലേക്ക് പോയത്….. ഞങ്ങളുടെ തറവാട് വീടൊക്കെ അന്ന് കടം വീട്ടാൻ വേണ്ടി വിറ്റു…. ചെറിയമ്മയും മക്കളും ഇപ്പോൾ നിൽക്കുന്നത് വാടകവീട്ടിലാണ്…… രണ്ട് മക്കളാണ് ചെറിയച്ഛന്…… മൂത്തവൻ കിരൺ, ഇപ്പൊ പ്ലസ്ടു കഴിഞ്ഞ് ഡിഗ്രിക്ക് ചേർന്നിട്ടുണ്ട്….. ഇളയത് കിങ്ങിണിമോൾ, അതിന് ഒരു വയസ്സ് ആവുന്നേള്ളു…… മൂത്തവൻ ഗതിപിടിക്കില്ല എന്ന് മനസിലാക്കിയത് കൊണ്ട് വൈകിയെടുത്ത തീരുമാനമാവും കിങ്ങിണിമോൾ……

Leave a Reply

Your email address will not be published. Required fields are marked *