ലിസമ്മയുടെ വീക്കെന്‍ഡ്
Lissammayude Weekend | Author : Archer
“എവിടെ എത്തീടാ?” റിംഗ് ചെയ്ത ഫോണ്‍ എടുത്ത് ചെവിയോടു ചേര്‍ത്ത് ലിസമ്മ ചോദിച്ചു.
“മമ്മി ഞങ്ങള്‍ ഏറ്റുമാനൂര്‍ ചായ കുടിക്കാന്‍ നിര്‍ത്തി.ഇനിയൊരു മുക്കാല്‍ മണിക്കൂറിനുള്ളില്‍ അവിടെ എത്തും.” അപ്പുറത്ത് മകന്‍ എബിയുടെ ശബ്ദം.
“ചായ ഒക്കെ ഇവിടെ വന്നിട്ട് കുടിച്ചാല്‍ പോരെ ഞാന്‍ ഈ വെളുപ്പാന്‍കാലത്ത് വേറെ ആര്‍ക്കുവേണ്ടിയ കണ്ണില്‍ കണ്ടതൊക്കെ ഉണ്ടാക്കി മേശപ്പുറത്ത് വെച്ചിരിക്കുന്നത്?” ലിസമ്മ ഒന്ന് പരിഭവപ്പെട്ടു.
“ഓ ചൂടാവാതെ മമ്മി ചായ മാത്രേ കുടിക്കുന്നുള്ളൂ ബ്രേക്ഫാസ്റ്റ് അവിടെ വന്നിട്ട് തന്നെ” എബി മമ്മിയെ ഒന്ന് അനുനയിപ്പിക്കാന്‍ നോക്കി.
“മം വേഗന്നു വരാന്‍ നോക്ക്.ശെരി എന്നാല്‍” ലിസമ്മ ഫോണ്‍ കട്ടാക്കി.
ബാംഗ്ലൂര്‍ എഞ്ചിനീയറിംഗ് രണ്ടാം വര്‍ഷം പഠിക്കുന്ന മകന്‍ എബിയും അവന്‍റെ മൂന്നു ഫ്രെണ്ട്സും നാടുകാണാന്‍ വരുന്നുണ്ട്.അതിന്‍റെ തിരക്കിലാണ് രാവിലെ തന്നെ ലിസമ്മ.ഭര്‍ത്താവ് ജോണിക്കുട്ടി ടൌണിലെ ടെക്സ്സ്റ്റൈല്‍സിലേക്കുള്ള സ്ടോക്ക് എടുക്കാന്‍ മഹാരാഷ്ട്ര പോയതുകൊണ്ട് ഒറ്റക്കാണ് പണിയെല്ലാം.
ഒരാഴ്ച ക്ലാസ്സില്ലാത്ത കാരണം കേരളം ഒന്ന് ചുറ്റികാണാന്‍ പ്ലാനിട്ട് വന്നതാണ് എബിയും കൂട്ടുകാരും.വയനാട് ട്രെക്കിംഗ് നടത്തി നേരെ വീട്ടിലേക്ക്.പാലായിലെ വീട്ടില്‍ ഒരു മൂന്നുദിവസം.കൂടെ പറ്റിയാല്‍ വാഗമണ്‍ വരെ ഒരു യാത്ര.പ്ലസ് ടൂ കഴിഞ്ഞു നേരെ ബംഗ്ലൂര്‍ക്ക് വിട്ട എബി വീട്ടിലേക്ക് വരവ് തീരെ കുറവാണ്.ആകെ ഉള്ള ഒരു പുത്രന്‍ നാടുവിട്ടതോടെ വീട്ടില്‍ തനിച്ചായ ലിസമ്മക്ക് ഇനിയുള്ള അടുത്ത മൂന്നു ദിവസം വീട്ടില്‍ പിടിപ്പതു പണി ആയിരിക്കും.