ജിമ്മില്‍ പോകുന്നുണ്ടാകണം.നല്ല ഒത്ത ശരീരം.ഏതു പെണ്ണും ആഗ്രഹിച്ചു പോകും.ദിശയെ കുറ്റം പറയാനും പറ്റില്ല.നല്ല സംസാരം.നല്ല ചിരി.ലിസയും ആ നിമിഷങ്ങളില്‍ മറ്റെല്ലാം മറന്നിരുന്നു.അല്‍പനേരം കൂടി സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് വിശാഖും ദിശയും അങ്ങോട്ടേക്ക് വന്നത്.പിന്നെ അവര്‍ നാല് പേരും വിശേഷങ്ങള്‍ പറഞ്ഞിരുന്നു.ഉച്ചക്ക് നടന്നതൊന്നും അറിഞ്ഞതായി ലിസയും ഭാവിച്ചില്ല.
സന്ധ്യ ആയപ്പോള്‍ ദിശക്ക് ഒരു ആഗ്രഹം.ഒരു ബിയര്‍ അടിക്കണം.അവിടെ വീക്കെന്‍ഡ് ഏതെങ്കിലും പബ്ബില്‍ ആയിരിക്കും എല്ലാവരും. പക്ഷെ ലിസയോടു പറയാനൊരു മടി.മമ്മി ആളു വൈബ് ആണെന്നോക്കെയാണ് എബി എല്ലാവരോടും പറഞ്ഞിട്ടുള്ളത് എങ്കില്‍ പോലും അവര്‍ക്കൊരു പേടി.
ഒടുക്കം രഹസ്യമായി റൂമില്‍ കേറി അടിക്കാം എന്നാ പ്ലാനില്‍ അവര്‍ കുപ്പി വാങ്ങാന്‍ തീരുമാനിച്ചു.പുറത്തൊന്നു കറങ്ങിയിട്ട് വരാം എന്ന് പറഞ്ഞു അരുണ്‍ ബൈക്കുമെടുത്ത് ഇറങ്ങി.തിരിച്ചു വന്നപ്പോള്‍ അവന്‍റെ ബാഗ് വീര്‍തിരിക്കുന്നത് കണ്ടപ്പോള്‍ തന്നെ ലിസക്ക് ചെറിയ സംശയം തോന്നി.എല്ലാം കൂടി കുടിച് ബോധം ഇല്ലാണ്ട് കെട്ടിമറിയാനാണോ ദൈവമേ.
അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ലിസയുടെ മനസ്സില്‍ ഒരു ഐഡിയ തോന്നി.കഴിച്ചു കഴിഞ്ഞു മൂന്നുപേരും ലിസ കാണാതെ ഫ്രിജില്‍ നിന്ന് രണ്ടു കുപ്പി വെള്ളവും ഡൈനിംഗ് ടേബിളില്‍ ഇരുന്നിരുന്ന അച്ചാറും എടുത്തുകൊണ്ട് മെല്ലെ മുകളിലേക്ക് കേറി.ദിശയുടെ വക ഒരു “ഗൂട്നൈറ്റ് ആന്റി” യും.ഒക്കെ രഹസ്യമായി നിരീക്ഷിച്ചുകൊണ്ടിരുന്ന ലിസയും തിരിച്ചൊരു ഗുഡ് നൈറ്റ് കൊടുത്തു.