ലിസമ്മയുടെ വീക്കെൻഡ് [Archer]

Posted by

“ജോണി വാക്കര്‍ ബ്ലാക്ക്‌ ലേബല്‍”തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് ലിസ പറഞ്ഞു.
“ആന്റി അതുപിന്നെ വെറുതെ ഒരു തമാശക്ക്..”അരുണ്‍ സംസാരിക്കാന്‍ തുടങ്ങിയതും ലിസ ഇടയ്ക്കു കയറി

“നിങ്ങള്‍ ഇവിടെ പാര്‍ട്ടി നടത്തുമ്പോള്‍ എന്നെ മാത്രം വിളിക്കാത്തത് വളരെ മോശമായി പോയി.”ലിസ കുപ്പി അരുണിന് തിരിച്ചു കൊടുത്തുകൊണ്ട് വിഷമഭാവത്തോടെ പറഞ്ഞു.
ലിസയുടെ മറുപടി കേട്ട് അത്ഭുതപ്പെട്ട അരുണ്‍ ബാക്കി രണ്ടുപേരെയും നോക്കി.
“ഷീ വാണ്ട്സ് ടൂ ജോയിന്‍ അസ്‌”അരുണ്‍ ആശ്വാസത്തോടെ അവരോടു പറഞ്ഞു.
ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ദിശക്കും വിശാകിനും പിന്നീട് ശ്വാസം നേരെ വീണു.
“ആന്റി അടിക്കുമെന്ന് ഒരു സൂചന തന്നിരുന്നെങ്കില്‍ ഉറപ്പായും ഞങ്ങള്‍ വിളിച്ചേനെ”അരുണ്‍ സന്തോഷത്തോടെ പറഞ്ഞു.

“ഞാന്‍ അങ്ങനെ എപ്പഴുമോന്നും അടിക്കില്ല.എബിയുടെ ഡാഡിയുടെ കൂടെ വല്ലപ്പോഴും.വെരി റെയര്‍ലി”ലിസയും അവരുടെ കൂടെ കട്ടിലില്‍ ഇരുന്നു.

“ഈ കട്ടിലില്‍ എല്ലാവര്ക്കും ഇരിക്കാനുള്ള സൗകര്യമില്ലല്ലോ വാ നമുക്ക് അപ്പുറത്തെ ലിവിംഗ് റൂമിലിരിക്കാം”ലിസ അവരെയും കൂട്ടി പുറത്തേക്കിറങ്ങി.

ലിവിംഗ് റൂമില്‍ വലിയൊരു ടീവിയും മൂന്നു നീളന്‍ സോഫയുമുണ്ടായിരുന്നു.നടുക്കൊരു ചെറിയ ടേബിളും.ലിസ നേരെ ഒരു സോഫയിലേക്ക് കാലു കയറ്റി ചമ്രം പടിഞ്ഞിരുന്നു.ലിസയുടെ ഒപ്പോസിറ്റായി അരുണ്‍ വന്നിരുന്നു കുപ്പി നേരെ ടേബിളില്‍ വെച്ച്.പുറകെ വന്ന വിശാകിന്റെ കയ്യിലും ഒരു കുപ്പി ഉണ്ടായിരുന്നു.ദിശയുടെ കയ്യില്‍ മൂന്നു ഗ്ലാസ്സുകളും രണ്ടുകുപ്പി വെള്ളവും.എല്ലാം എടുത്ത് ടേബിളില്‍ വെച്ചു.
“ആഹ രണ്ടു കുപ്പിയോ?ഇത് നിങ്ങള്‍ ഇന്നുതന്നെ കുടിച്ചുതീര്‍ക്കുവോ?”ലിസമ്മ കൌതുകത്തോടെ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *