“ബോറടിക്കുന്നു നമുക്കെന്തെങ്കിലും കളിച്ചാലോ?”ദിശയും സംസാരത്തില്‍ കൂടി.
“അതിപ്പോ…”അരുണ്‍ ലിസയെ ഒന്ന് നോക്കി.
ലിസയും അവരുടെ സംസാരം ശ്രദ്ധിച്ചു.
“നമുക്ക് ട്രുത്ത് ഓര്‍ ഡെയര്‍ കളിക്കാം”ദിശ എല്ലാവരെയും ഉത്സാഹത്തോടെ നോക്കി.
“ആന്റി ഉള്ളപ്പോള്‍ വേണോ?” വിശാഖ് സംശയം പ്രകടിപ്പിച്ചു.
“ഞാന്‍ ഉണ്ടെങ്കില്‍ എന്താ?” ലിസക്ക് സംശയം.
“ഏയ് അങ്ങനെയല്ല ആന്റിക്ക് ഇതൊക്കെ ഇഷ്ടപ്പെടുവോ?”
“ഞാനും നിങ്ങളെ പോലെ മനുഷ്യനല്ലേ.പിന്നെ എന്താ?”
“ഓ ഒന്നുവില്ല എന്നാല്‍ നമുക്ക് നോക്കിയാലോ?”
“എസ് നോക്കാം” നാലുപേരും ഉത്സാഹത്തോടെ എണീറ്റിരുന്നു.
ലിസയും ദിശയും ഒരു സോഫയുടെ രണ്ടു സൈഡില്‍ ആയി ആയിരുന്നു ഇരിപ്പ്.നേരെ എതിരെ കിടന്ന സോഫയുടെ ഇരുവശത്തുമായി അരുണും വിശാഖും.
“ആദ്യം ഞാന്‍.അത് കഴിഞ്ഞു അരുണ്‍ പിന്നെ വിശാഖ് അവസാനം ലിസയാന്റി” ദിശ പ്ലാന്‍ പറഞ്ഞു.
“ആന്‍റിക്ക് കളി ഒക്കെ അറിയാവല്ലോ അല്ലെ?”
“ഞാന്‍ അങ്ങനെ കളിച്ചിട്ടൊന്നും ഇല്ല ഇങ്ങനെയൊക്കെ അല്ലെ പഠിക്കുക” ലിസ മറുപടി പറഞ്ഞു.
“അത്ര വലിയ റൂള്‍സ് ഒന്നുവില്ല ആന്‍റി ട്രുത്ത് ഓര്‍ ഡെയര്‍ എന്ന് ഞങ്ങള്‍ ചോദിക്കും ആന്‍റി ട്രൂത്ത്‌എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ എന്തെങ്കിലും ഒരു ചോദ്യം ചോദിക്കും ആന്‍റി അതിനു സത്യസന്ധമായ ഉത്തരം തരണം.ഇനി ഡെയര്‍ ആണ് ചൂസ് ചെയ്തത് എങ്കില്‍ ഞങ്ങള്‍ ആന്‍റിക്ക് എന്തെകിലും ഒരു ടാസ്ക് തരും അതുചെയ്യണം.”അരുണ്‍ കളി വിശദീകരിച്ചു.
“ഓ ഇത്രേ ഉള്ളൂ.ഓക്കേ.തുടങ്ങിക്കോ.”ലിസ സമ്മതം മൂളി.