വിരുന്നുകാര്‍ വരുന്നതല്ലേ ഇട്ടിരിക്കുന്ന നൈറ്റി ഒക്കെ മാറ്റി നല്ല ഡ്രസ്സ് എടുത്തിടാം എന്ന് കരുതി ലിസമ്മ നേരെ ബെഡ് റൂമിലേക്ക് നടന്നു.മുടി ഒക്കെ ഒന്ന് ചീകി വൃത്തിയാക്കി നല്ലൊരു ചുരിദാറും എടുത്തിട്ടു ഉമ്മറത്തേക്ക് വന്നിരുന്നു പിള്ളേരുടെ വരവും കാത്ത്.ഏതാണ്ട് ഒരു അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ ദൂരേന്നു തന്‍റെ വീട്ടിലേക്കുള്ള ടാറിട്ട റോഡിലൂടെ രണ്ടു ബൈക്കുകള്‍ കേറിവരുന്നത്കണ്ട ലിസമ്മ പയ്യെ എണീറ്റു.ബൈക്കുകള്‍ നേരെ കാര്‍ പോര്‍ചിലേക്ക് കേറ്റി നിര്‍ത്തിക്കൊണ്ട് നാലുപേരും ഇറങ്ങി.തോളില്‍ വലിയ ട്രാവല്‍ ബാഗുകള്‍ ഒക്കെ ഇട്ടു ക്ഷീണിച്ചാണ് നാലുപേരും.
“കാത്തിരുന്നു ബോറടിച്ചോ ലിസമ്മേ?” ഹെല്‍മെറ്റ് ഊരിമാറ്റിക്കൊണ്ട് മമ്മിയെ കളിയാക്കിക്കൊണ്ട് എബി ചോദിച്ചു.
“ബോറോന്നും അടിച്ചില്ല അതിനു മുന്നേ നിങ്ങളിങ്ങു എത്തിയില്ലേ”ലിസമ്മ മകനെ നോക്കി ചിരിച്ചുകൊണ്ട് ബാക്കിയുള്ളവരെ കൂടി നോക്കി.
എബിയുടെ പുറകില്‍ ഇരുന്ന ആളുഹെല്‍മെറ്റ് ഊരിമാറ്റി ലിസമ്മയെനോക്കി ചിരിച്ചു.സ്കിന്നി ജീന്‍സും ടോപും ജാക്കെറ്റും ഇട്ടു മുടി ചുവന്ന കളര്‍ അടിച്ച ഒരു വെളുത്തു തുടുത്ത കൊച്ചു സുന്ദരി.
“ഹലോ ആന്റി ഐ ആം ദിശ” കൊച്ചു സുന്ദരി വളരെ ഭയഭക്തി ബഹുമാനത്തോടെ എബിയുടെ അടുത്ത് ചുറ്റിപറ്റി നിന്നുകൊണ്ട് പറഞ്ഞു.
“ഹാ ഇവന്‍ പറഞ്ഞിട്ടുണ്ട് മോളെ പറ്റി” മകന്റെ കാമുകിയെ ആദ്യമായി നേരിട്ടുകണ്ടതിന്‍റെ ചമ്മലോടെ ലിസമ്മ മറുപടി പറഞ്ഞു.
ലിസമ്മ പറഞ്ഞത് അത്ര മനസിലാകാത്തകൊണ്ട് ദിശ നേരെ എബിയെ നോക്കി.
“മമ്മി ഇവള്‍ക്ക് നമ്മടെ ഭാഷ ഒന്നും അത്ര വശമില്ല” എബി തലചൊറിഞ്ഞു.
“മം നിനക്ക് നമ്മടെ നാട്ടുകാരി ആരെയും കിട്ടിയിലെടാ ചെറുകാ പ്രേമിക്കാന്‍” ദിശയെ നോക്കി ചിരിച്ചുകൊണ്ട് ലിസമ്മ ചോദിച്ചു.
ഇതിനിടെ ബാക്കി രണ്ടുപേരും കൂടി അവരുടെ അടുത്തേക്ക് വന്നു.ലിസമ്മ അവരെ നോക്കി ചിരിച്ചുകാണിച്ചു.
“ഇവരും ഹിന്ദിക്കാരാണോ മോനേ?”
“അയ്യോ അല്ല ആന്റി എന്‍റെ വീട് വയനാടാ.പേര് അഖില്‍.ഇവന്‍ തമിഴ്‌നാട്” ഹെല്‍മെറ്റ് ഊരിമാറ്റിക്കൊണ്ട് ഒരു പയ്യന്‍ പറഞ്ഞു.ലിസമ്മ അവനെ ശ്രദ്ധിച്ചു.നീണ്ട മുടിയുള്ള ക്ലീന്‍ ഷേവ് ചെയ്ത മുഖം.ബാക്കിയുള്ളവരെ പോലെ തന്നെ ജീന്‍സും ജാക്കെറ്റും ധരിച്ച ഒരു സുന്ദരകോമളന്‍.കാണാന്‍ സിനിമ നടന്‍ നസ്ലെനെ പോലെ തന്നെയുണ്ട്.