അപ്പു : അമ്മാ….
അപ്പു പദ്മിനിയുടെ നെറ്റിയിൽ തലോടി ഒരു ഉമ്മകൊടുത്തു…
പദ്മിനി : എന്താ അപ്പു ഇത്, അമ്മക്കൊന്നൂല്ലടാ പെട്ടെന്ന് ഒരു വയറുവേദന വന്നു സഹിക്കാൻ പറ്റിയില്ല. ഇപ്പൊ കുഴപ്പമില്ല…അയ്യേ ഈ ചെക്കൻ..
അപ്പു ഒന്നും മിണ്ടിയില്ല കുറച്ച് കഴിഞ്ഞു ഡോക്ടർ റൌണ്ട്സിന് വന്നു അമ്മയുടെ വിശേഷം തിരക്കി, ഒരു നേഴ്സ് വന്നു വയറിൽ നിന്ന് സാരി അല്പം മാറ്റി ഡോക്ടർ വയറിൽ അവിടെഇവിടെയായി പതുക്കെ പ്രെസ്സ് ചെയ്തു വേദന ഉണ്ടോ എന്ന് ചോദിച്ചു അമ്മ ഇല്ല എന്ന് പറഞ്ഞു….
ഡോക്ടർ : ഗുഡ്. ഇപ്പൊ വേദന പൂർണമായും മാറിയിട്ടുണ്ട്,. ഉടനെ തന്നെ സർജറി നടത്തണം.. എവിടെ ഹസ്ബൻഡ് എവിടെ?…
അപ്പു : അച്ഛൻ ക്യാന്റീനിൽ പോയതാ ഇപ്പോവരും…
ഡോക്ടർ : ok, വരുബോൾ എന്റെ കേബിനിലേക്ക് വരാൻ പറയു….
പദ്മിനി ഒന്നും മനസിലാവാതെ അപ്പുവിനെയും ഡോക്ടർരെയും മാറി മാറി നോക്കി.
ഡോക്ടർ : പേടിക്കാൻ ഒന്നുമില്ല, പദ്മിനിയുടെ ഗർഭാശയത്തിൽ ചെറിയ ഒരു മുഴ. അത് നമ്മൾ ചെറിയ സർജറിയിലൂടെ എടുത്തു കളയും that’s all. പേടിക്കാൻ ഒന്നും ഇല്ല….. ”
ഡോക്ടർ അപ്പുവിനെ നോക്കി ഒന്ന് ചിരിച്ചു. ധൃതിയിൽ അടുത്ത മുറിയിലേക്ക് പോയി. പുറകെ അപ്പു ചെന്ന് വാതിൽ അടച്ചു ലോക്ക് ചെയ്തു. ബെഡിൽ അമ്മയെ കെട്ടിപ്പിടിച്ച് കിടന്നു. പദ്മിനി അപ്പുവിന്റെ മുടിയിൽ വിരലോടിച്ചു
…
അപ്പു : അമ്മാ നല്ലോണം വേദനവന്നായിരുന്നോ…
അമ്മ : ങ്ഹാ കുറച്ച്. ഇപ്പോ മാറി, നമുക്ക് വീട്ടിൽ പോകാം മോനെ….
അപ്പു : അയ്യേ…. ഇതെന്താ ചെറിയ കുട്ടികളെപോലെ, ഡോക്ടർ പറഞത് കേട്ടില്ലേ ഒരു കുഞ്ഞു ഓപ്പറേഷൻ അത് കഴിഞ്ഞു വീട്ടിൽ പോകാം….