സ്നേഹരതി 2 [മുത്തു]

Posted by

 

“““ഇത് നഖം കൊണ്ട പാടാണല്ലോ””””

മുറിവിൽ ആണിയടിച്ച് കയറ്റിയത് പോലെയാണ് അച്ഛന്റെ വാക്കുകൾ കേട്ടപ്പൊ എനിക്ക് തോന്നിയത്….. എന്ത് ചെയ്യും…. എന്നെ മാന്താൻ വേറെ ആരുമില്ല…..

 

“““ഓ…. അതച്ഛന്റെ ഭാര്യേനോട് തന്നെ ചോദിക്ക്….. മാന്തി പറിച്ചതാ ദുഷ്ട””””

അങ്ങനെ പറയുമ്പോഴും കാരണമെന്ത് പറയുമെന്ന ചിന്തയിലായിരുന്നു ഞാൻ……

 

“““ഉം….. നീയെന്തേലും കുരുത്തക്കേട് ഒപ്പിച്ച് കാണും….. അല്ലാതെ അവള് വെറുതെ മാന്തിലല്ലോ””””

 

“““ഞാനൊന്നും ചെയ്തില്ല….. അച്ഛനറിയാലോ, അമ്മയ്ക്കീ പിച്ചലും മാന്തലും ഇത്തിരി കൂടുതലാ””””

 

“““നീ ഒന്നും ചെയ്തില്ലേ?””””

അച്ഛൻ സംശയത്തോടെ ചോദിച്ചു….

 

“““അച്ഛാ….. അത് പിന്നെ…… അമ്മയെന്നോട് പാല് കാച്ചാൻ വെച്ചിട്ട് നോക്കാൻ പറഞ്ഞിരുന്നു, പക്ഷെ ഞാൻ മറന്ന് പോയി…… അങ്ങനെ ലേശം പാല് തുളുമ്പി…… അതിനാ….. എന്നെ ഇങ്ങനെ മാന്തി പറിച്ചത്””””

രണ്ട് ദിവസം മുമ്പ് അങ്ങനൊരു സംഭവം നടന്നിരുന്നു, അന്ന് അമ്മയെന്നെ മാന്തിയൊന്നുമില്ല, പക്ഷെ ചീത്ത പറഞ്ഞിരുന്നു….. പെട്ടെന്ന് ആലോചിച്ചപ്പോൾ അതാണ് മനസ്സിൽ വന്നത്….. സോ അതങ്ങോട്ട് കാച്ചി….. പിന്നെ അമ്മയ്ക്ക് ഈ പിച്ചുന്ന സ്വഭാവം ഉള്ളതാണ്, അതാ ക്രെഡിറ്റിൽ കിടന്നോളും……

 

“““ഹാ…. അതേതായാലും നന്നായി””””

എനിക്കത് കിട്ടണമെന്ന അർത്ഥത്തിൽ അച്ഛൻ പറഞ്ഞപ്പോൾ ഒരു ചമ്മിയ ചിരിയും സമ്മാനിച്ച് ഞാൻ വേഗം പച്ചക്കറി വെക്കാൻ അടുക്കളയിലേക്ക് നടന്നു…… എന്റമ്മോ… ഇപ്പഴാണ് ശ്വാസം നേരെ വീണത്……. തലനാരിഴയ്ക്കാ രക്ഷപ്പെട്ടത്!!

Leave a Reply

Your email address will not be published. Required fields are marked *