സ്നേഹരതി 2 [മുത്തു]

Posted by

 

“““വേണ്ടമ്മാ…. എനിക്ക് വിശപ്പില്ല””””

 

“““വിശപ്പില്ലേ…. അതെന്താ….. ഇന്നലെ രാത്രിയും കാര്യായിട്ടൊന്നും കഴിച്ചിട്ടില്ലല്ലോ…… മര്യാതയ്ക്കിരുന്ന് കഴിക്കെടാ””””

പെട്ടന്നമ്മ സ്കൂളിലെ സ്നേഹലത ടീച്ചറായി മാറി…..

 

“““അവന് വേണ്ടെങ്കിൽ കഴിക്കണ്ട….. ഞാൻ പുറത്ത്ന്ന് എന്തെങ്കിലും വാങ്ങി കൊടുത്തോളാ……. നീ വാ ഇറങ്ങ്, നേരം വൈകി””””

അമ്മ വീണ്ടും എന്തോ പറയാൻ പോയെങ്കിലും അച്ഛന്റെ വാക്കിൽ രക്ഷ കണ്ടെത്തി കൊണ്ട് ഞാൻ വേഗമിറങ്ങി നടന്നു……

 

“““കാറ് വളച്ചിട്ടൊ”””

 

അച്ഛന്റെ കയ്യിൽ നിന്ന് സെൽറ്റോസിന്റെ കീയും വാങ്ങി ഞാൻ പുറത്തിറങ്ങി….. കാറ് വളച്ചിട്ടപ്പോൾ ആദ്യം അച്ഛൻ വന്ന് മുന്നിലെ സീറ്റിൽ കയറി ഇരുന്നു…. തൊട്ടുപുറകെ വീടും പൂട്ടി അമ്മയും വന്ന് പിന്നിൽ കയറി…….

നല്ല ട്രാഫിക് ഉണ്ടായത് കൊണ്ട് മെല്ലെയാണ് ഞാൻ വണ്ടിയോടിച്ചത്….

 

“““ഏട്ടാ വൈകുന്നേരം ഇവനെ വേഗം വിടോ?”””

അമ്മ അച്ഛനോട് ചോദിക്കുന്നത് കേട്ടു

 

““““എന്തേ?””””

അച്ഛൻ തിരിഞ്ഞ് നോക്കി ചോദിച്ചു

 

“““എന്നെ കൂട്ടാൻ വരാൻ…… അവൻ കൂട്ടാൻ വന്നിട്ടിപ്പൊ സുഖം പിടിച്ച് പോയി…… ബസ് കേറി വരാനൊക്കെ മടിയാവാ””””

 

“““അങ്ങനെയാണെങ്കിലിവൻ പുറത്തേക്ക് പോയാ നീയെന്ത് ചെയ്യും?””””

 

“““പുറത്തേക്കോ”””” (×2)

അത് ഡബിൾ വോയിസായിരുന്നു…… ഞാനും അമ്മയും ഒരുപോലെ ചോദിച്ചുപോയി…..

 

“““ആ അത് ഉറപ്പായിട്ടില്ല….. എന്റെയൊരു സുഹൃത്ത് ദുബായിലുണ്ട്…… അവനോട് ഞാൻ ഇവന്റെ കാര്യമൊന്ന് സൂചിപ്പിച്ചിട്ടുണ്ട്, അവൻ നോക്കാന്നാ പറഞ്ഞെ…. മിക്കവാറും നടക്കും””””

Leave a Reply

Your email address will not be published. Required fields are marked *