❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 2 [Garuda]

Posted by

 

“”നീ വിചാരിച്ചാൽ നടക്കും… ഹോ എന്തൊരു വെയിറ്റ് ആണെടാ.. “” എന്നെ ബലത്തിൽ തള്ളിക്കൊണ്ടവൾ പറഞ്ഞു..

 

“”ഹും എന്തെങ്കിലും ആവട്ടെ…. ഞാൻ.. ഇപ്പോൾ തന്നെ പോകണോ..? “” ഒരു കള്ളച്ചിരിയോടെ തല തിരിച്ചു ഞാൻ ചോദിച്ചു..

 

“”അതെന്താ നീയിവിടെ കൂടാൻ പോകാണോ?””

 

“”കാത്തുവല്ലേ പറഞ്ഞെ ഞാനുണ്ടായപ്പോൾ നല്ല രസമായിരുന്നെന്ന്.. കാത്തുവിന് വേണമെങ്കിൽ വെറുതെ കുറച്ചു നേരം കൂടി സംസാരിച്ചിരിക്കാം..””

 

“”അങ്ങനെ മോനിപ്പോ സംസാരിക്കണ്ട.. നമുക്കെ കോളേജിൽ വച്ചു സംസാരിക്കാം “”

 

“”മതിയോ “”

 

“”മതി “”

 

“”എന്നാ ഞാൻ പോകട്ടെ?”” തിരിഞ്ഞു നിന്നു അവളുടെ കണ്ണുകളിലേക്ക് കാമത്തിന്റെ കണ്ണുമായി നോക്കി ഞാൻ പറഞ്ഞു..

 

“”വേഗം പോടാ നാറി, അലവലാതി “” എന്റെ നോട്ടം മനസിലാക്കിയ അവൾ ദേഷ്യം അഭിനയിച്ചു പറഞ്ഞു..

 

“”എന്നാ ശരി വാ “” അതും പറഞ്ഞു ഞങ്ങൾ താഴത്തേക്കിറങ്ങി. അമ്മയോട് സംസാരിച്ചു.. ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചെങ്കിലും വേണ്ടെന്നു പറഞ്ഞു.. ബൈക്കിൽ സാധനങ്ങളൊക്കെ കെട്ടിവെച്ചു പോകാനിറങ്ങിയപ്പോൾ വാതിൽക്കൽ എന്നെയും നോക്കി അവൾ നിന്നു. പോകട്ടെയെന്ന് തലകുലുക്കി കാണിച്ചപ്പോൾ അതുവരെയില്ലാത്ത ഒരു ഭംഗിയുള്ള ചിരി സമ്മാനിച്ചുകൊണ്ട് പതിയെ അവളുടെ മുഖം വാടുന്നത് കണ്ടു..

 

പെട്ടെന്ന് അവൾക്കൊരു call വന്നു.. ഫോൺ നോക്കിയ അവൾ ഞെട്ടി. അച്ഛന്റെ!!!. ഞാൻ പറഞ്ഞപോലെ അച്ഛൻ വിളിക്കുന്നു. ഇനി ബാക്കി.. അവൾ എന്നെ അത്ഭുതത്തോടെ നോക്കി. ഫോൺ എടുത്ത് സംസാരിച്ച അവൾ വീണ്ടും ഞെട്ടി!! കണ്ണുകർ നിറച്ചു ഫോൺ ചെവിയിൽ നിന്നും മാറ്റാതെ എന്നെ നോക്കി.. ഒരു ചെറു പുഞ്ചിരിയാൽ അവളെ നോക്കി ഞാൻ യാത്ര തിരിച്ചു.. കണ്ണാടിയിൽ കൂടി, അവളകത്തേക്ക് ഓടുന്നത് ഞാൻ കണ്ടു.. അപ്പോഴും ആ മുറിയിൽ നിന്നും പ്രണയഗാനം മുഴങ്ങുന്നത് കേൾക്കാമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *