“”എടീ അലവലാതീ.. എന്നിട്ടാണോ നീ തരാഞ്ഞേ.. ഇന്നലെ മുഴുവൻ അത്രെയും കാണിച്ചു കൊതിപ്പിച്ചിട്ട് “”
“”എടീന്നോ?””
“”ആ ഇനിയെങ്ങനെയൊക്കെ വിളിക്കും.. ന്തേ പറ്റില്ലേ “”
“”അയ്യോ പറ്റും.. എന്തുവേണമെങ്കിലും വിളിച്ചോ “”
“”എന്നിട്ട് നീ ഒന്നു തന്നിരുന്നെങ്കിൽ എന്തൊരു സന്തോഷമായേനെ “”
“”ഉമ്മ തരാൻ മാത്രമല്ല, നിന്നെ കെട്ടിപിടിക്കാനും ഞാൻ ചിന്തിച്ചിരുന്നു. പക്ഷെ ഞാൻ പറഞ്ഞില്ലേ..എനിക്ക് ആദ്യമായിട്ടാണ് ഒരാളോട് ഇങ്ങനെയൊക്കെ തോന്നുന്നത്.. മറ്റുള്ളവരെ ആകർഷിക്കാൻ മാത്രം എന്തോ ഒരു കഴിവ് നിനക്കുണ്ട് “”
“”ഇനിയിങ്ങനെ ഓരോന്ന് പറഞ്ഞോ. ഇന്നലെ അത്രെയും സമയം കിട്ടിയിട്ട് “”
“”അതല്ലെടാ.. നീ മനസിലാക്കു.. വെറുതെ നിന്നെ കെട്ടിപ്പിടിക്കാനും ഉമ്മവെക്കാനും എനിക്കിഷ്ടമില്ല. നീയെന്റേത് മാത്രമാണെങ്കിൽ ഞാൻ എല്ലാം ചെയ്തേനെ “”
- “”അയ്യോ അങ്ങനെ പറ്റില്ലല്ലോ മോളെ, എന്റെ പെണ്ണ് സ്വാതിയാണെന്ന് ദൈവത്തിന് പോലും അറിയാം.. അതിലിനിയൊരു മാറ്റമുണ്ടാവില്ല “”
“”അതെനിക്കറിയാം, ഇന്നലെ ഒരൊറ്റ ദിവസം കൊണ്ടു നീയെന്റെ മനസ്സിൽ കയറിപ്പറ്റി.. നിനക്കൊരു പ്രണയം ഇല്ലായിരുന്നെങ്കിൽ ഇന്നലെ ഞാൻ നിന്നോട് എന്റെ ഇഷ്ടം പറഞ്ഞേനെ “”
“”അപ്പൊ നീ പറഞ്ഞുവരുന്നത് “”
“”🙏””
“”Mm എന്തായാലും ഞാൻ നാളെ വരില്ലേ അപ്പോൾ സംസാരിക്കാം “”
“”ശരി വിളിക്കാം “”
ചാറ്റ് നിർത്തിയതിനു ശേഷം ഞാനങ്ങനെ ആലോചിച്ചു കിടന്നു. കാത്തുവിന് എന്നോട് പ്രണയം തോന്നിയിരിക്കുന്നു.. അങ്ങനെ ഒന്നിന് എനിക്ക് താല്പര്യമില്ല.. നാളെ അവളുടെ വീട്ടിൽ പോകുമ്പോൾ സംസാരിക്കാം..