” മ്മ്… ”
” നീ സാറെ കണ്ടോ . ”
“ഇല്ലാ..”
” എന്നാ നീ താഴേക്ക് ചെല്ല് അവിടെ അയാൾ വന്നിട്ടുണ്ടാവും. ഒന്ന് ഒപ്പിടാനും. നിന്റെ സർട്ടിഫിക്കെ കാണിച്ച് ഒക്കെ റെഡിയാക്കി ഒന്ന് റെസ്റ്റെടുത്തോ. നന്നുക്ക് ഒരു ആറു മണി ഒക്കെ ആവുമ്പോൾ അപ്പർത്തെ ക്ലിനിക്കിക്ക് പോകാം ”
” ടാ നിക്ക് നീ കുളിച്ചോ ”
” ഇല്ല ”
” നീ ട്രെയിൻ ഇറങ്ങി നേരെ ഇങ്ങോട്ടാ വന്നേ ”
” ആ.. എവിടെ ത്തെ ലൊക്കേഷൻ എന്റെ കൈയിൽ ഉണ്ടായിരുന്നു. അത് വച്ച് ഓട്ടോ കേറി വന്നതാ ”
” അപ്പൊ നീ ബ്രഷ് ചെയ്തില്ലേ ”
” 🙂 ഇല്ല ”
” നീ പല്ലുപോലും തേക്കാതെ ആണോ ജോയിൻ ചെയ്യാൻ പോണേ ”
“😇 മറന്നു പോയി. ഞാൻ റൂം ഫ്രീ ആണെന്നാ പറഞ്ഞെ അപ്പൊ റൂമിൽ വന്നു ഒന്ന് റെഡിയായി പോവാന്ന് വിചാരിച്ചതാ.. ”
“ന്നാ ഇതിന് താഴെത്തെ നിലയിലാ നമ്മുടെ ബാത്‌റൂമ് ഉള്ളെ നീ പോയി ഒന്ന് കുളിക്ക്. ”
ഞാൻ താഴെവപോയി പല്ല് തേച്ചു കുളിച്ചു വന്നു. കഴിച്ചിട്ട ഡ്രെസ്സ് ഒരു ബക്കറ്റിൽ ഇട്ടു. ഡ്രെസ്സൊക്കെ ബാഗിലായത് കൊണ്ട് ഞാൻ തോർത്തു എടുത്ത് തന്നെ മുകളിൽ റൂമിൽ ചെന്ന് മാറ്റി
” അതെ ഈ കഴുകാനുള്ള ഡ്രെസ്സ് എവിടെ ഇടാ ”
” അത് അവിടെ ഒരു നീല ബക്കറ്റ് കണ്ടില്ലേ അതിലിട്ടോ. പിന്നെ അത് നീ തന്നെ അലക്കണം വേറെ ആരും അലക്കില്ല ”
💭 പിന്നെ എന്റെ ഡ്രെസ്സ് ഞാനല്ലാതെ വേറെ ആരാ അലക്കാൻ… 💭
” അത് അലകീറ്റ് ട്ടെറസിന്റെ മുകളിൽ കൊണ്ടേ വിരിച്ചോ. ക്ലിപ്പ് ഉണ്ടാവും അത് കുത്തിക്കോ. അല്ലെങ്കിൽ എല്ലാം പാറി പോകും ”
” മ്മ്… ഞാൻ രാത്രി അലക്കിക്കോണ്ട് “