ഞങ്ങള് നാലു പേരാണ് ഇന്നലെ വരെ ആ വീട്ടിൽ കഴിഞ്ഞിരുന്നത്. ഞാൻ നാട്ടിൽ ഉള്ള സമയങ്ങളിൽ കൂട്ടുകാരപ്പം പോയി ആഘോഷിക്കാറുണ്ട്. ആഘോഷം എന്നു പറഞ്ഞാൽ കള്ള് കുടിയും വലിയും പിന്നെ പുതിയ ബിൽഡപ്പുള്ള സിനിമ കാണൽ ഒക്കെ. പക്ഷെ എന്റെ ഫ്രണ്ട്സിനല്ലാതെ വെറെ ആർക്കും ഞാൻ വെള്ളമടിക്കുന്നതും സിഗരറ്റ് വലിക്കുന്ന കാര്യവും അറിയില്ല.
എന്റെ കമ്പനിയിലുള്ള (കൂട്ടത്തിൽ ഉള്ള )ചെക്കമ്മാരോക്കെ പണിക്ക് സ്ഥിരമായി പോകുന്നുണ്ടായിരുന്നു. ഞാൻ വെറുതെ വീട്ടിൽ ഇരിക്കലും. ഞാൻ പ്ലസ് ടു കഴിഞ്ഞ് വലിയ കാര്യത്തിൽ ആയുർവേധം പഠിക്കാൻ പോയി. പഠിച്ച സർട്ടിഫികെറ്റും വാങ്ങി വച്ചു. എന്റെ പതിനെട്ടാം വയസിൽ ഞാൻ കോഴ്സ് പൂർത്തിയാക്കി. ഒരു വർഷം ഞാൻ ട്രെയിനിങ്ങും ജോലിയുമായി ചെന്നൈയിൽ പോയി.
ഒരു വർഷം അവിടെ ചെലവഴിച്ചു. അവിടെ ഒരു വർഷം നിന്ന് എക്സ്പീരിയൻസ് സിർട്ടിഫിക്കറ്റ് വാങ്ങി പോന്നു. പിന്നെ നാട്ടിലെ ഒരു ആയുർവേദ ഫാർമസിയിൽ ഒരു ആറു മാസത്തോളം നിന്നു. അവിടെ ജോലി ചെയുന്ന ആൾക്ക് ഒരു ആക്സിഡന്റ് പറ്റി കാൽ ഒടിഞ്ഞിരിക്കുകയായിരുന്നു.
അയാൾ ആറു മാസത്തോളം റെസ്റ്റിൽ ആയിരുന്നു. അയാൾ തിരിച്ചു വന്നപ്പോൾ ഇനിക്ക് അവിടെന്നും ഇറങ്ങേടി വന്നു. പിന്നെ ആറു മാസത്തോളം വീട്ടിൽ അച്ഛന്റെ ചിലവിൽ വീട്ടിൽ കഴിച്ചു കൂട്ടി . ഒരു കൗതുകം തോന്നി ആയുർവേദ പഠിച്ചതാ അതിങ്ങനെയായി. പിന്നെ ഉള്ള ആശ്വാസം അമ്മ വീട്ടിൽ ഇരിക്കുന്നത് കൊണ്ട് ഒന്നും പറയില്ല. കാരണം അമ്മക്ക് നല്ല താല്പര്യം ആയിരുന്നു എന്നേ ആയുർവേദ പഠിപ്പിക്കാൻ.