പിന്നെ ഞാൻ ചില്ലറ പണികൊക്കെ പോയണ് കൂട്ടുകാരോപ്പം ആഘോഷിക്കുന്നത്. എന്റെ ഇരുപതു വയസ്സ് കഴിഞ്ഞ് രണ്ട് മാസം ആയപ്പോൾ ബംഗാളൂറിൽ നിന്ന് ഒരു വാക്കൻസി വന്നു. എന്റെ കുടുംബം വഴിയാ കിട്ടിയേ മാസം തരക്കേടില്ലാത്ത സാലറി ഉണ്ടെന്നും ഫുഡ് ആൻഡ് അക്കോമോണേഷൻ ഫ്രീ ആണെന്ന് പറഞ്ഞത് കൊണ്ട് ഞാൻ അവിടേക്ക് പോകാൻ തീരുമാനിച്ചു.
വീട്ടിൽ അവിടേക്ക് പോകുന്നത് കൊണ്ട് ഒരു കൊഴപ്പവും ഇല്ലാത്തത് കൊണ്ട് കൊഴപ്പമില്ല. പിന്നെ പോണ്ടാന്ന് പറഞ്ഞത് അച്ഛമ്മയാ. അച്ഛമ്മക്ക് ഞാൻ പോകുന്നത് വലിയ താല്പര്യം ഇല്ലാ. എന്നോട് നാട്ടിൽ എവിടെയെങ്കിലും പോകാനാണ് പറഞ്ഞത്. ഈ ഫീൽഡിൽ ഉള്ളവർക്ക് കേരളത്തിൽ എവിടെ പോയാലും വലിയ ശമ്പളംമൊന്നും കിട്ടില്ല. പിന്നെ ഇങ്ങനത്തെ ബാംഗ്ലൂർ, ചെന്നൈ, ഡൽഹി, മുംബൈ, അങ്ങനെ ഉള്ള സ്ഥലത് പോയി വർക്ക് ചെയ്താലേ എന്തെങ്കിലും കിട്ടുളൂ.
പിന്നെ ഗൾഫ് രാജ്യങ്ങളിൽ പോയാൽ വലിയ സാലറി ഒക്കെ കിട്ടുമെന്നാണ് പറയുന്നത്. പിന്നെ എനിക്ക് ആകെയുള്ള ആശ്വാസം അവിടെ എന്നേ കണ്ട്രോൾ ചെയ്യാൻ ആരുമില്ല. എന്ത് തോന്നിവാസവും ചെയാം. ഫുൾ ഫ്രീഡം. അതൊക്കെ കൊണ്ടാ ഞാൻ പോണത് തന്നെ. അങ്ങനെ എന്റെ യാത്രക്കുള്ള ദിവസം എത്തി. വൈകുനേരം ആയിരുന്നു ട്രെയിൻ . വീട്ടിൽ യാത്ര പറഞ്ഞു എന്റെ ഫ്രണ്ട് ന്റെ കൂടെ റെയിൽവേ സ്റ്റേഷനിൽ പോയി. ഞാൻ ട്രെയിനിൽ കയറും വരെ എന്റെ ഫ്രണ്ട് എന്റെ ഒപ്പം ഉണ്ടായിരുന്നു. എന്നേ ട്രെയിനിൽ കയറ്റി വിട്ട് അവൻ പോയി.
അങ്ങനെ ട്രെയിൻ പോയ് പോയ് രാത്രിയായി. ഞാൻ വിൻഡോ സീറ്റിൽ ഇരുന്ന് രാത്രിയിലെ ഇരുണ്ട കാഴ്കൾ കണ്ടുകൊണ്ട് ഇരിക്കെയാ ആ ചായക്കാരൻ ചായ കൊണ്ട് വന്നത്. ഞാൻ ചായ കുടിച് കൊണ്ടിരിക്കെ ഞാൻ **വേർ ഈസ് മൈ ട്രയിനിൽ** ( അപ്പ് ) നോക്കിയപ്പോൾ കേരളം കഴിയിരുന്നു. തമിഴ് നാട്ടിൽ ഏതോ സ്ഥലതെതിയിരുന്നു. ഞാൻ കയറിയത് അത്യാവശ്യം സ്റ്റേഷനിൽ നിർത്തുന്ന ട്രെയിൻ ആണ് അത് കൊണ്ട് തന്നെ എനിക്ക് ഇറങ്ങാള്ള സ്ഥലത്ത് എത്താൻ എന്തായാലും നേരം രാവിലെ ആകും. ഞാൻ സ്ലീപ്പർ ക്ലാസ്സ് ബുക്ക് ചെയ്തത് കൊണ്ട്.