എനിക്ക് ഉറക്കം വന്നപ്പോൾ എന്റെ ബാഗ് തലയിൽ വച്ച് കിടന്നു. എന്റെ നേരെ ഒപോസിറ്റ് ഇരിക്കുന്നത് ഒരു വയസായ കെളവൻ ആയത് കൊണ്ട് ഞാൻ കിടന്നു. എനിക്ക് ഒരു ദൈര്യം കിട്ടാത്തത് കൊണ്ട് ഞാൻ മുകളിൽ ആരുമില്ലാന്ന് കണ്ടപ്പോൾ അവിടെ കയറി കിടന്നു. ഫോണിൽ രാവിലെ 7.00 am ന് അലാറം വെച്ച് കിടന്നുറങ്ങി.!!Zzz….
പെട്ടന്നുള്ള ശബ്ദവും തരിക്കുന്ന വൈബറേറ്ററും കൊണ്ട് ഞാൻ ഞെട്ടി ഉണർന്നു. ഞാൻ പുറത്തേക്ക് നോക്കിയപ്പോൾ നേരം വെളുത്തിരുന്നു. എന്റെ കഠിനമായ മൂത്രശങ്ക കാരണം ഞാൻ ട്രെയിനിലെ ബാത്‌റൂമിൽ പോയി. അതിലേക്ക് കയറാൻ ഡോർ തുറന്നതും മുഖത്തടിക്കും വിധം മൂത്രത്തിന്റെ മണം. ഏതോ നായിന്റെ മോൻ മൂത്രം ഒഴിച്ചിട്ട് വെള്ളം ഒഴിക്കാത്തതിന്റെ മണമാണ്. ഞാൻ മൂക്ക് പൊത്തി ഒരുവിധം ഒഴിച്ചു. വെള്ളം ഒഴിക്കാനായി അതിൽ അമർത്തിയപ്പോൾ വെള്ളം വരുന്നില്ല.
💭 ശ്ശേ… വെറുതെ ആ പാവത്തിനെ തന്തക്ക് വിളിച്ചു. ഇതിൽ വെള്ളം ഇല്ലാത്തതിന്റെ കൊഴപ്പായിരുന്നു 🙂 💭
ഞാൻ ആരെങ്കിലും വരും മുമ്പ് വേഗം പോയി എന്റെ സീറ്റിൽ പോയിരുന്നു. ബാഗിൽ മിനറൽ വാട്ടർ ഉള്ളത് കൊണ്ട് ഒന്ന് വായ കഴുകി തുപ്പീട്ട് മുഖം കഴുകി. കൊറച്ചു കുടിച്ചതിന് ശേഷം അത് ബാഗിൽ വച്ചു.
💭 ഇനി ഇത്ര നേരം ഇതിൽ ഇരിക്കേണ്ടി വരോ ആവോ 💭
ട്രെയിൻ കർണാടകയിലെ ഏതോ സ്ഥലത്തുകൂടെ മുമ്പോട്ട് പോയ്കൊണ്ടിയിയുന്നു. അങ്ങനെ കാത്തിരിപ്പിന് അവസാനമായി എനിക്ക് ഇറങ്ങാൻ ഉള്ള സ്റ്റേഷൻ എത്താനായി എന്ന് അപ്പിൽ നിന്ന് മെസ്സേജ് വന്നു. സ്റ്റേഷൻ എത്താനയതും എന്റെ നെഞ്ച് കാളാൻ തുടങ്ങി. ഒരു വിറയലും. ആത്യമായി ഇവിടേക്ക് വരുന്നതിന്റെയും ഇവിടെത്തെ ഭാഷ അറിയാത്തതിന്റെ ഒരു വെചാറും.