വിഷ്ണുവിനെക്കുറിച്ച് പറയാനാണെങ്കിൽ വിഷ്ണു 25 വയസ് അവന്റെ വീട്ടിൽ അമ്മയും അവന്റെ സഹോദരിയും മാത്രമാണ് ഉള്ളത് അമ്മയുടെ പേര് ‘ലക്ഷ്മി വിജയൻ’ അച്ഛൻ വിജയൻ അവന്റെ പതിനാലാമത്തെ വയസ്സിൽ അവന്റച്ഛൻ മരിച്ചുപോയി. സഹോദരി വൈഷ്ണവി വയസ്സ് 18 ബി.കോം വിദ്യാർത്ഥിനിയാണ്, അച്ഛന്റെ മരണശേഷം ലക്ഷ്മിയമ്മയുടെ സഹോദരങ്ങൾ ലക്ഷ്മിയമ്മയുടെ വീടിന്റെ അടുത്തുതന്നെ സ്ഥലം വാങ്ങി വീടുവച്ചു താമസം തുടങ്ങി, അജിയമ്മാവനെ ‘മൂത്തമ്മാവൻ’ എന്ന് ബന്ധുക്കൾ എല്ലാരും വിളിക്കുമെങ്കിലും ലക്ഷ്മിയമ്മയേക്കാൾ 6 വയസിന് ഇളയതാണ് മൂത്തമ്മാവൻ എന്ന അജിയമ്മാവൻ, ചിട്ടിപ്പിരിവും ഗുണ്ടായിസവും മാത്രമായി നടക്കുന്ന ലക്ഷ്മിയമ്മയുടെ ഈ 3 സഹോദരങ്ങളും ഇതുവരെ വിവാഹംപോലും കഴിച്ചിട്ടില്ല, സഹോദരങ്ങൾ മൂന്നുപേരും ഒരുമിച്ച് ഒരു വീട്ടിലാണ് താമസം. ‘അജി’ എന്നാണ് മൂത്ത അമ്മാവന്റെ പേര് 54 വയസ്സ്, ‘ഭദ്രൻ’ എന്നാണ് രണ്ടാമത്തെ അമ്മാവന്റെ പേര് 48 വയസ്സ്,‘പ്രസാദ്’എന്നാണ് ഏറ്റവും ഇളയ അമ്മാവന്റെ പേര് 45വയസ്സ് മൂന്നും തനി പോക്കിരികൾ.. മൂന്നുപേർക്കും ഇരുനിറമാണ്, ഉരുക്കുപോലത്തെ ഉറച്ച ശരീരം, മൂത്ത അമ്മാവന് കട്ടി മീശയാണ് കാണാൻ എടുപ്പെങ്കിൽ ഇളയ രണ്ട് അമ്മാവന്മാർക്കും താടിയാണ് കാണാൻ എടുപ്പ്, മൂന്നുപേരും നെഞ്ച് വിരിച്ചൊന്ന് നിന്നാൽ എതിരെ നിൽക്കുന്ന ആരായാലും നിന്നനിപ്പിൽ ഒന്ന് വിറക്കും… അജ്ജാതി ഐറ്റംസ് ആണ് മൂന്നും…
ഇനി വിഷ്ണുവിനെ ക്കുറിച്ച് വിശദമായി പറയുകയാണെങ്കിൽ അവൻ ഒരു ലോല ഹൃദയനാണ്… എന്നൊന്നും ഞാൻ പറയില്ല അമ്മാവമ്മാരുടെ അത്രേം ഇല്ലെങ്കിലും വിഷ്ണുവിനും നല്ല കലിപ്പൻ സ്വഭാവമാണ്. എന്തുകാര്യത്തിലും ഭയങ്കര വാശിയാണ്, ഒരുപക്ഷെ ചെറുപ്പത്തിലേ അച്ഛൻ മരണപെട്ടപ്പോൾ 2 സ്ത്രീകളേയുകൊണ്ട് ഇനി എങ്ങനെ മുന്നോട്ട് ജീവിക്കും എന്ന ചിന്ത ഒരു 14 വയസ്സുകാരന്റെ മനസ്സിൽ പതിഞ്ഞപ്പോൾ തോന്നിത്തുടങ്ങിയ വാശിയായിരിക്കാമത്. ഒരു കാര്യം വേണ്ട എന്ന് തീരുമാനിച്ചാൽ വേണ്ട അതാണ് വിഷ്ണുവിന്റെ സ്വഭാവം, പെണ്ണുകാണാൻ വന്നപ്പഴും അതിനുശേഷം കല്യാണത്തിന് മുന്പ് പല തവണ ഞങ്ങൾ നേരിട്ട് കണ്ട് സംസാരിക്കാൻ സമയം കണ്ടെത്തുകയും, മനസ്സുതുറന്ന് ഞങ്ങൾ ഒരുപാട് സംസാരിക്കുകയും പരസ്പരം മനസ്സിലാക്കുകയും ചെയ്തിരുന്നു, അങ്ങനെ ഒരിക്കൽ ഞങ്ങൾ ഒരു കോഫി ഷോപ്പിൽ വച്ച് കണ്ടുമുട്ടിയപ്പോൾ ഞാൻ അവനെ വിഷ്ണുവേട്ട എന്ന് വിളിച്ചു അന്ന് അവൻ എന്നോട് പറഞ്ഞു എന്നെ ഏട്ടാന്നും വേട്ടാന്നും ഒന്നും വിളിക്കണ്ട ‘വിച്ചു’ എന്ന് പേര് വിളിച്ചാൽ മതി, അതാണ് എനിക്ക് ഇഷ്ട്ടം എന്ന്, പ്രായത്തിൽ എന്നേക്കാൾ ഒന്നുരണ്ട് വയസ്സിന് മൂപ്പുള്ളതുകൊണ്ടുതന്നെ ആദ്യമൊക്കെ ‘വിച്ചു’ വിളിക്കാൻ ഒരു മടി തോന്നിയെങ്കിലും പിന്നെ പിന്നെ അത് ശീലമായി, അങ്ങനെ ഞങ്ങൾ പരസ്പരം ഒരുപാട് അടുത്തു മനസ്സുകൊണ്ടും ശരീരംകൊണ്ടും, പഠിക്കുന്ന സമയത്ത് എനിക്ക് അഭി എന്ന് വിളിക്കുന്ന അഭിജിത്ത് എന്ന പയ്യന്നുമായി ഇഷ്ടത്തിലായിരുന്നതും എല്ലാം ഞാൻ വിഷ്ണുവിനോട് പറഞ്ഞു , അതുപോലെ അവനും അവന്റെ കോളേജ് ലൈഫിനെക്കുറിച്ചും ആ സമയത്തെ അവന്റെ ക്രഷിനെ കുറിച്ചും എല്ലാം അവൻ എന്നോടും പറഞ്ഞു, അങ്ങനെ എല്ലാംകൊണ്ടും ഞങ്ങൾ പരസ്പരം നന്നായി മനസ്സിലാക്കിയിട്ടാണ് ഞങ്ങൾ വിവാഹം കഴിച്ചത്,