ഓണക്കളി [മിക്കി]

Posted by

വിവാഹത്തിന് ശേഷം ഞങ്ങളുടെ sex life വലിയ കുഴപ്പമില്ലാതെതന്നെയാണ് ഞങ്ങൾ എൻജോയ് ചെയ്ത് പോയിരുന്നത്.
അങ്ങനെ വിവാഹം കഴിഞ്ഞ് ഒരുമാസം കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേരും ദുബായിലേക്ക് പറന്നു.

അവിടെ ചെന്ന് വിച്ചു ജോലി ചെയ്യുന്ന അതേ പ്രിന്റിംഗ് സ്ഥാപനത്തിൽ തന്നെ എനിക്കും അക്കൗണ്ടന്റായി ജോലി തരപ്പെടുത്തിയിരുന്നു. അങ്ങനെ ഞാൻ ആ സ്ഥാപനത്തിൽ ജോലിക്ക് കയറുകയും ചെയ്തു. അങ്ങനെ ഞങ്ങളുടെ ജീവിതം വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ചെറുകെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.
*****
കൊച്ചി എയർപോർട്ടിൽ നിന്നും നേരിട്ട് ദുബായിലേക്കുള്ള ഫ്ലൈറ്റിൽ വിൻഡോ സീറ്റിനോട് ചേർന്ന് തലയുടെ പിൻഭാഗം സീറ്റിലേക്ക് ചായിച്ച് കണ്ണുകൾ അടച്ച് ഇരിക്കുകയായിരുന്നു പ്രിയ അപ്പഴാണ് വാഷ്റൂമിലേക്ക് പോയ വിഷ്ണു തിരിച്ച് സീറ്റിലേക്ക് വന്നത്.

“ആഹ…. ഞാൻ പോയി ഒരു രണ്ട് മിനിറ്റുപോലും ആയില്ലല്ലോ അപ്പഴേക്കും ഉറങ്ങിയോ” സീറ്റിലേക്ക് ഇരിക്കാൻ തുടങ്ങിയ വിഷ്ണുവിന്റെ സംസാരം കേട്ട് സീറ്റിലേക്ക് തല ചായിച്ചിരുന്ന പ്രിയ കണ്ണുതുറന്ന് അവനെ നോക്കി .

“എന്തുപറ്റിയാടി നിനക്ക് ….. ഓണം വെക്കേഷന് നാട്ടിലേക്ക് വരുന്നു എന്ന് കേട്ടപ്പോൾ നിനക്കാരുന്നല്ലോ എന്നെക്കാളും സന്തോഷം… ഇപ്പൊ എന്തുപറ്റി..? ശെരിക്കും ഉത്രാടത്തിന്റെ അന്നുമുതൽ നിനക്ക് എന്താ പറ്റിയെ, ആകെ ഒരു ശോകാവസ്ഥയാണല്ലോ നിനക്ക്”

“എനിക്ക് ഒന്നുമില്ല വിച്ചു ഞാൻ ഹാപ്പിയ…” അവൾ പറഞ്ഞു, സത്യത്തിൽ അവന്റെ ഓരോ ചോദ്യങ്ങൾക്കുപോലും അവൾക്ക് എന്ത് മറുപടി പറയണം എന്ന് അറിയില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *