“മോളെ.. നിനക്ക് ഇവിടുന്ന് പോകുന്നതിൽ നല്ല വിഷമമുണ്ടെന്നറിയാം, മോൾക്ക് തന്നെ തിരിച്ച് പോകാൻ അറിയില്ലേ..? അതുകൊണ്ട് മോള് ഒരാഴ്ചകൂടി ഇവിടെ നിന്നിട്ട് പോയാൽ പോരെ”
അമ്മയുടെ ആ ചോദ്യം കേട്ടതും അവൾ ഒരു ഞെട്ടലോടെ ലക്ഷ്മിയമ്മയുടെ മുഖത്തേക്ക് നോക്കി.
“ഇല്ലമേ എ…. എനിക്ക് പോണം, ഞാ….. ഞാൻ ഇല്ലാതെ വിച്ചൂ ഒറ്റയ്ക്ക് എങ്ങനെയാ” ഒരു പതർച്ചയോടെയാണ് അവൾ അത് പറഞ്ഞത്
“അമ്മ വിഷമിക്കാതെ ഒന്നുരണ്ട് മാസം കഴിയുമ്പോൾ ഞാൻ ഓഫീസിൽ പറഞ്ഞ് അവധിയെടുത്ത് ഞങ്ങൾ രണ്ടുപേരും ഇങ്ങോട്ട് വരം, ഇതുപോലെ നാല് ദിവസം നിൽക്കാനല്ല, ഒരു രണ്ടാഴ്ച നിന്നിട്ടെ ഞാനും പ്രിയയും തിരിച്ച് പോകു… എന്താ പോരെ” അമ്മയുടെ മുഖത്തെ വിഷമം കണ്ട് വിഷ്ണു അമ്മയോട് പറഞ്ഞു.
അത് കേട്ടതും പ്രിയ അവനെ ഒന്ന് നോക്കി. പിന്നെ അവളുടെ കണ്ണുകൾ പോയത് വിഷ്ണുവിന്റെ തൊട്ടടുത്ത് നിൽക്കുന്ന അവന്റെ 3 അമ്മാവന്മാരുടെ മുഖത്തെക്കാണ്, അവരും അവളെതന്നെ കണ്ണെടുക്കാതെ ഒരു വശ്യമായ ചിരിയോടെ നോക്കി നിൽക്കുന്നതുകണ്ടപ്പോൾ അവൾ പെട്ടന്ന് നോട്ടം മാറ്റി നിലത്തേക്ക് നോക്കി നിന്നു.
“നീ എന്തൊക്കെയാ ലക്ഷ്മി ഈ പറയുന്നേ, പിള്ളേരുടെ യാത്രയ്ക്ക് നിയായിട്ട് ഇനി ക്ഷീണമുണ്ടക്കരുത് കേട്ടല്ലോ” വല്ല്യമ്മാവനാണ് അതുപറഞ്ഞത്
“അതേ… ഒന്നാമത്തെ ഈ നാല് ദിവസത്തെ ഓണാഘോഷത്തിന്റെ എല്ലാ ക്ഷീണവും പ്രിയമോൾടെ മുഖത്ത് കാണാനുണ്ട്… മോളെ നീ അവിടെപോയി നന്നായി റസ്റ്റെടുക്കണം കേട്ടോ” ചുണ്ടിൽ വന്ന ചിരി ആരും കാണാതെ ഒളിപ്പിച്ചുകൊണ്ട് ഒരു അർത്ഥംവച്ച രീതിയിൽ ഇളയമ്മാവനാണ് അത് പറഞ്ഞത്.