അവനും അതേ അവസ്ഥ തന്നെയാരുന്നു, മൂന്നാഴ്ച്ചത്തെ അവധിയെടുത്താണ് വിഷ്ണുവും പ്രിയയും ഓണത്തോടനുബന്ധിച്ച് നാട്ടിലേക്ക് വന്നത്, എന്നാൽ ദുബായിൽ താൻ ജോലിചെയ്യുന്ന സ്ഥാപനത്തിലെ സൂപ്രവൈസറായ ഗണേഷ് എന്ന കർണാടകകാരന്റെ അച്ഛന് നാട്ടിൽവച്ച് ഒരു ആക്സിഡന്റ് ഉണ്ടാവുകയും ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മുൻപുതന്നെ മരണപ്പെടുകയും ചെയ്തു,
അതിനാൽ ഗണേഷിന് പെട്ടന്നുതന്നെ നാട്ടിലേക്ക് പോകേണ്ടിവന്നു, അതുകൊണ്ടുതന്നെ അതേ സ്ഥാപനത്തിൽ സൂപ്രവൈസറായ വിഷ്ണുവിന് സ്ഥാപനത്തിലെ തിരക്കുകാരണം എത്രേം പെട്ടന്ന് തിരികെ ചെല്ലാൻ ഒരു ഫോൺകോളിന്റെ രൂപത്തിൽ ഓർഡർ വന്നതുകൊണ്ടാണ് എടുപ്പിടീന്നുള്ള ഈ തിരിച്ചുപോക്ക്.
അവൻ അമ്മയിൽ നിന്നും വിട്ടുമാറി നേരെ സഹോദരി വൈഷ്ണവിയെ ചേർത്തുപിടിച്ച് അവളോടും യാത്രപറഞ്ഞ് തിരിഞ്ഞ് നടക്കാൻ തുടങ്ങിയ അവൻ
“വൈഷു.. അമ്മേ നന്നായി ശ്രെദ്ധിച്ചോണെ.. മരുന്നൊക്കെ കറക്റ്റ് സമയത്തുതന്നെ കൊടുക്കണം, എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണം.. കേട്ടോ”
“അതൊക്കെ ആലോചിച്ച് എന്റെ മോൻ പേടിക്കണ്ട… എന്റെ കാര്യങ്ങൾ നോക്കാനല്ലേ തടിമാടന്മാരായ നിന്റെ ഈ മൂന്ന് അമ്മാവന്മാർ ഇവിടെ നിൽക്കുന്നെ..” ഒരു ചിരിയോടെ അമ്മ പറഞ്ഞു
“എന്ന… ശെരിയമ്മേ…. ഞങ്ങൾ അവിടെ എത്തിയിട്ട് വിളിക്കാം”
വിഷ്‌ണു അമ്മാവന്മാരുടെ അടുത്തേക്ക് ചെന്നു അവരെ കെട്ടിപ്പിടിച്ച് അവരോഡ് യാത്ര പറഞ്ഞു. അതേസമയം പ്രിയയും അമ്മയേയും വാഷ്ണവിയേയും കെട്ടിപിടിച്ച് അവരോടും യാത്രപറഞ്ഞു.
അമ്മാവന്മാരെ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ സ്യൂട്കേഴ്‌സും തള്ളിക്കൊണ്ട് അവൾ ഉള്ളിലേക്ക് നടന്നു, എത്രേം പെട്ടന്ന് ഇവിടുന്ന് എങ്ങനെ എങ്കിലും ഒന്ന് പോയാൽമതി എന്നായിരുന്നു പ്രിയയുടെ ചിന്ത.
“നീ അമ്മാവന്മാരോട് യാത്രപറയുന്നില്ലേ..?” അവൾ അകത്തേക്ക് കയറാൻ തുടങ്ങിയതും വിഷ്ണുവിന്റെ ചോദ്യം ഉയർന്നു.