ഭദ്രമ്മാവൻ തുടർന്നു…
“എടാ വിച്ചു രണ്ട് മാസം കഴിയുമ്പോൾ രണ്ടുപേരും മൂന്നാഴ്ച്ചത്തെ അവധിയെടുത്ത് രണ്ടും ഇങ്ങ് പൊന്നേക്കണം…. ഇല്ലേൽ ഞങ്ങൾ മൂന്നും നേരെ ദുബായിലേക്കങ്ങ് വരും.. പറഞ്ഞേക്കം”
“ധൈര്യമായയിട്ട് കേറിപ്പോരമ്മാവാ നമുക്ക് അവിടെ തകർക്കാം” അപ്പോൾ തന്നെ വിഷ്ണുവും മറുപടി പറഞ്ഞു.
ഭദ്രമ്മാവന്റെ സംസാരം കേട്ട് വിഷ്ണുവും ലക്ഷ്മിയമ്മയും വൈഷ്ണവിയും ചിരിച്ചു. എന്നാൽ പ്രിയ മാത്രം പറയുന്നതെല്ലംകേട്ട് കിളി പോയി നിൽക്കുകയായിരുന്നു. “അവർ എന്താണ് ഉദ്ദേശിച്ചത് എന്ന് എന്റെ അടുത്തുനിനിൽക്കുന്ന വിച്ചുവിനോ അമ്മയ്‌ക്കൊ വൈഷ്ണവിക്കൊ മനസ്സിലായില്ല. അതെങ്ങനെ മനസ്സിലാകും അനുഭവിച്ചതെല്ലാം ഞാനല്ലേ, ഇനി ഇവിടെ നിന്നാൽ ശെരിയാവില്ല” എന്നവൾ മനസ്സിലോർത്ത് വിഷ്ണുവിന്റെ അടുത്തേക്ക് ചെന്നു.
“പോകാം വിച്ചു.. ഇനി അകത്തെ ഫോർമാലിറ്റീസൊക്കെ തീർക്കണ്ടേ.. വാ പോകാം” സ്വല്പം ദേഷ്യത്തോടെയാണ് പ്രിയ പറഞ്ഞത്.
അങ്ങനെ അവരോടെല്ലാം ഒരിക്കൽക്കൂടി യാത്ര പറഞ്ഞ് വിഷ്ണുവും പ്രിയയും ഉള്ളിലേക്ക് കടന്നു.. അവരുടെ പ്രവാസ ലോകത്തേക്ക്.
***
(ഇനി ഈ കഥ പ്രിയയുടെ point of view ലുടെ ആയിരിക്കും പോകുക)
അതിന് മുൻപ് നമുക്ക് എല്ലാവരേയും ഒന്ന് പരിചയപ്പെടാം…..
എന്റെ പേര് പ്രിയ രാജൻ 23 പത്തനംതിട്ട, വലിയകോണം തമ്പുരാൻ മഠത്തിൽ വീട്ടിൽ ‘രാജന്റേയും’ ‘പവിത്ര രാജന്റേയും’ മൂത്ത മകൾ, എന്റെ ഇളയത് അനിയനാണ് പ്രവീൺ ഇപ്പൊ +1ന് പഠിക്കുന്നു, ഞങ്ങളുടെ കുടുംബം ഒരു ഇടത്തരം കുടുംബമാണ്, പിന്നെ വീട്ടിൽ ഒരാൾ കൂടിയുണ്ട് ഞങ്ങളുടെ മുത്തശ്ശി നാണു ‘നാണു മുത്തശ്ശി’