അപ്പോഴാണ് ദൃശ്യ അടുത്ത പ്ലാൻ പറയുന്നത്. ഓഫീസ് ടീമിന് എല്ലാവർക്കും മുകളിലത്തെ ബാൽക്കണിയിൽ സ്വിമ്മിംഗ് പൂളിനടുത്തു ഡൈനിങ് ഒരുക്കിയിട്ടുണ്ട്. കൂട്ടത്തിൽ ഡ്രിങ്ക്സും. ദൃശ്യയാണ് പ്ലാൻ പറഞ്ഞതെങ്കിലും മാസ്റ്റർ ബ്രെയിൻ റിതിൻ ആണ്. അതിന്റെ സത്യം അവിടെ വേറെ ആർക്കും അറിയില്ല. ഹാളിലുള്ള ആൾക്കൂട്ട ബഹളങ്ങളിൽ നിന്ന് എല്ലാവരും ആഹ്ലാദത്തോടെ മുകളിലേക്ക് പോകാൻ തുടങ്ങി. ആമി പതിയെ ശ്രീയുടെ അടുത്ത് ചെന്നു. അവന്റെ മുഖത്ത് ഒരു മാറ്റം അവൾ ശ്രദ്ധിച്ചിരുന്നു. അതൊരു പക്ഷെ റിതിന്റെ വരവ് കാരണമാകാം. അവളവന്റെ കയ്യിൽ പിടിച്ചു.
“ഏട്ടാ…”
“ആ..”
“മുകളിലേക്ക് പോകുന്നുണ്ടോ..?”
“പോകണോ..?”
“ഏട്ടൻ പറയ്..”
“നിന്റെ ഇഷ്ടം പോലെയാകാം..”
“എല്ലാവരും പങ്കെടുക്കുമ്പോൾ നമ്മൾ ഒഴിഞ്ഞ് മാറുന്നത് മോശമല്ലേ..ഇവിടെ വരെ വന്നതല്ലേ..”
“അത് ശെരിയാ..”
“പോകാം..?”
“എല്ലാവരും അവിടെ എത്തട്ടെ.. നമുക്ക് പതിയെ സ്റ്റെയർ കയറാം..”
ആമിയുടെ സമ്മതത്തോടെ അവർ രണ്ടാളും ഒരുമിച്ച് സ്റ്റെയർ കയറാൻ തുടങ്ങി. ശ്രീയുടെ മുഖം മാറിയതിന്റെ കാരണം അറിയാതെ അവൾക്ക് സമാധാനം കിട്ടിയില്ല. വീണ്ടും അവനെ വിളിച്ചു.
“ഏട്ടാ..”
“എന്താടി..?”
“മൂഡ് ഓഫ് ആണോ..?”
“അല്ല.. എന്തേ..?”
“പിന്നെ മുഖത്തു ഒരു ഗൗരവം.. വരുമ്പോ ഉള്ളത് പോലെയല്ലല്ലോ..”
“ഏയ്.. ഒന്നുമില്ല..”
“അല്ല.. എന്തോ ഉണ്ട്..”
“ഇല്ലെന്ന്..”
“ഏട്ടൻ വല്ലാതെയാവുന്നുണ്ടോ..?”
“എന്തിന്..?”
“എന്തെങ്കിലും ആലോചിച്ച്..?”
അവൻ ഒന്നും മിണ്ടിയില്ല.
“എന്തുണ്ടെങ്കിലും എന്നോട് പറയണം. പറയ്.. എന്താ കാരണം..?.. റിതിൻ…? റിതിനാണോ…?”