ബഷീർ സൈക്കിൾ എടുത്തു പയ്യേ ചവിട്ടി
” ഓൻ എന്താ എന്നോട് പറയാതെ പോയെ, എനിക്ക് അവൻ മാത്രെ ചങ്ങായി ആയിട്ട് ഉള്ളു എന്നിട്ട് ഓൻ എന്താ എന്നോട് എങ്ങനെ ”
ബഷീർ ഒന്നുടെ അഷ്‌കർന്റെ ഫോൺയിൽ വിളിച്ചു.. സ്വിച്ച് ഓഫ് തന്നെ…
വൈകിട്ട് അഷ്‌കർ ബഷീർ ന്റെ വീട്ടിലേക്ക് വന്നു, ബഷീർ നു ചെറിയ സന്തോഷവും എന്നാൽ ചെറിയ ദേഷ്യവും ഉണ്ടായിരുന്നു.
സുഹറ: എവിടെ ആയിരുന്നു നി.. എന്താ ഇവനോട് പറയാതെ പോയെ..
ബഷീർ ന്റെ ഉമ്മ സുഹറക്ക് അഷ്‌കർനെ വലിയ കാര്യം ആയിരുന്നു, അത്കൊണ്ട് തന്നെ കുറച്ചു സ്വാതന്ത്ര്യം കൂടുതലും ആയിരുന്നു.
അഷ്‌കർ : ഞങ്ങടെ ക്ലാസ്സിൽ പഠിക്കുന്ന ജോസഫ് ന്റെ വീട്ടി പോയി അവൻ പുതിയ ലാപ്ടോപ് വാങ്ങി അത് കാണാൻ പോയതാ..
ബഷീർനു അല്ലേലെ ജോസഫ് നെ കണ്ട് കൂടാ അവന്റെ ദേഷ്യം ഇരട്ടി ആയി.
സുഹറ : മ്മ്, നി കേറി ഇരിക് ഞാൻ എന്തെങ്കിലും കഴിക്കാൻ എടുക്കാം.
ബഷീർ ടെറസ് ലക്ഷം ആക്കി നടന്നു പുറകെ അഷ്‌കറും.
ടെറസിൽ ഇരുന്നു ആണ് അവരുടെ ക്യാരോംസ് കളി..
ബഷീർ : നി എന്തിനാ അവന്റെ വിട്ടി പോയെ..
ഒരു കാമുകൻ കാമുകിയോട്
ചോദിക്കുന്ന പോലെ ഓരോന്ന് ചോദിച്ചു..
അഷ്‌കർ നു ബഷീർന്റെ ഈ സ്വഭാവം തീരെ ഇഷ്ടം അല്ലാരുന്നു.
എന്തൊക്കെ പറഞ്ഞാലും രണ്ടു പേരും പിണങ്ങാൻ പറ്റാത്ത ചങ്ങായിമാർ ആയിരുന്നു, അങ്ങനെ അവർ ഓരോന്ന് പറഞ്ഞത് അന്നത്തെ ദിവസം അഷ്‌കർ അത്താഴം കഴിഞ്ഞ് അവിടെ തന്നെ കിടന്നു..
രാവിലേ ബഷീർ എഴുനേൽക്കുന്നതിനു മുന്നേ തന്നെ അഷ്‌കർ എണ്ണിറ്റു അവിടെ നിന്ന് തന്നെ ഭക്ഷണം കഴിച്ചു വീട്ടിലേക്ക് പോയി..