ഒരു പ്രകാശം അവളുടെ കണ്ണിലേക്കടിച്ചു….. ആ പ്രകാശത്തിന്റെ പ്രഭ താങ്ങാൻ വയ്യാതെ അവൾ കണ്ണുകൾ ഇറുക്കി അടച്ചു…
ദേവികേ….. ദേവികേ നീ എന്തെടുക്കുവാ എത്ര നേരമായി റൂമിൽ കേറിയിട്ട്…. കതകിൽ തട്ടി വിളിക്കുന്ന ശബ്ദം കേട്ട് ദേവിക കണ്ണ് തുറന്നു…. അവൾ birtday പാർട്ടിയിൽ അന്ന് ഉടുത്ത അതെ സാരിയിൽ എസ്റ്റേറ്റിലെ അവളുടെ സ്വന്തം റൂമിൽ നിൽക്കുന്നു താഴെ ആളുകളുടെ ഒച്ചയും സംഗീതവും കളിയും ചിരിയും.. അവൾ ആകെ അമ്പരപ്പിൽ ആയി…. എന്താ ഇവിടെ സംഭവിക്കുന്നത്… അവൾ പെട്ടന്ന് വാതിൽ തുറന്നു നിരഞ്ജൻ എന്നത്തേയും പോലെ സന്തോഷവാനായി പുറത്തു നിന്നു ചിരിക്കുന്നു…
കുടുംബ ദൈവത്തിനു വിളക്ക് കൊളുത്താൻ കേറിയിട്ട് നേരം എത്രയായി…നീ എന്താ അവിടെ കിടന്നുറങ്ങിയോ.. വേഗം താഴേക്ക് വായോ അവിടെ ഫുഡ് കൊടുത്തു തുടങ്ങാൻ സമയം ആയി..
നടന്നതെല്ലാം ഒരു സ്വപനമാണെന്നു അറിഞ്ഞപ്പോൾ അവൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷവും അനുഭൂതിയുമാണുണ്ടായത്… അവൾ പെട്ടന്നു സ്വബോധത്തിലേക്ക് തിരിച്ചു വന്ന് താഴെയുള്ള ഗസ്റ്റുകളെ ഒന്ന് ശരിക്കും നോക്കി…. അതാ അവിടെ ഒരു മൂലയിൽ പെട്ടന്നാരുടെയും ശ്രദ്ധയിൽ പെടാതെ ഭദ്രൻ ഇരിക്കുന്നു. കയ്യിൽ പൊതിയൊന്നും കാണാൻ ഇല്ല സ്വപ്ന അയ്യാളുടെ കയ്യിൽ നിന്നാ മാന്ത്രികപൊടി കലർന്ന ഭക്ഷണം വാങ്ങി കഴിച്ചു കാണുമോ… അതോ എല്ലാം തന്റെ തോന്നൽ ആണോ. അവൾ ആകെ വിയർക്കാൻ തുടങ്ങി
ദേവിക നിനക്കെന്താ പറ്റിയത് തല വേദന വല്ലതും ആണോ ഡോക്ടറെ വിളിക്കണോ നിരഞ്ജൻ അവളുടെ തലമുടി തഴുകി കൊണ്ടു ചോദിച്ചു