താൻ സ്വപ്നത്തിൽ കണ്ടതെല്ലാം യാഥാർഥ്യം ആവുമെന്ന് അവൾക്ക് മനസിലായി….
ആ സമയത്താണ് സ്വപ്ന ഓടി വന്ന് ഭദ്രനെ കെട്ടി പിടിച്ചു കരയുന്നത്….
. സോറി അങ്കിൾ… എന്റെ അച്ഛൻ അങ്കിളിനോട് ചെയ്തത് മഹാ അപരാധം ആണ്…. ആ അച്ചന്റെ മോളായി ഞാൻ ജനിച്ചു പോയി..അച്ഛന് വേണ്ടി ഞാൻ ക്ഷമ ചോദിക്കുവാ… അങ്കിൾ അതിനെല്ലാം പകരമായി എന്ത് ശിക്ഷ വേണേലും തന്നോളൂ… അത്ര വലിയ തെറ്റാ അച്ഛൻ ചെയ്തേ….
സ്വപ്ന ഭദ്രന്റെ നെഞ്ചിൽ ചാരി കിടന്നു കരഞ്ഞു……..
ദേവിക നോക്കുമ്പോൾ ഭദ്രന്റെ കണ്ണ് നിറയുന്നു… പക കത്തി നിന്ന ആ കണ്ണുകളിൽ സഹാനുഭൂതിയും ഒരു മകളോടുള്ള വാത്സല്യവും അവൾ കണ്ടു….
ഭദ്രൻ സ്വപ്നയെ പിടിച്ചു നിർത്തി… അവളുടെ കണ്ണ് തുടച്ചു…..
കരയണ്ട മോളെ.. മോള് മോളുടെ അച്ഛന്റെ പോലെയല്ല.. നല്ല ഹൃദയം ഉള്ളവളാണ് നിന്റെ അമ്മയെ പോലെ… അങ്കിൾ മോളെ ഒന്ന് വിഷ് ചെയ്യാൻ മാത്രം വന്നതാണ്….. അങ്കിൾ പോകുവാണ്… മോൾ ഒരിക്കലും നിന്റെ അച്ഛനെ പോലെ ആവാതിരിക്കട്ടെ…. ആ വരം ആണ് അങ്കിൾ തരുന്ന ഗിഫ്റ്റ്…..
ഇത്രയും പറഞ്ഞു കൊണ്ടു ഒരു സ്വർണമാല സ്വപ്നക്ക് സമ്മാനിച്ചു ഭദ്രൻ ആ വീട്ടിൽ നിന്നും ഇറങ്ങി… പതിയെ മുന്നോട്ടു നടന്നു…. അപ്പുറവും ഇപ്പുറവുമായി അൻവറും അഭിരാമിയും..
പോകുന്ന വഴി അൻവർ ഭദ്രന്റെ തോളിൽ കയ്യിട്ടുകൊണ്ട് ചോദിച്ചു…
ഡാ.. ഇതൊന്നും ആയിരുന്നില്ലലോ നമ്മുടെ പ്ലാൻ… ആ കുടുംബം മുഴുവൻ അപമാനിച്ചു നശിപ്പിക്കാൻ ആയിരുന്നില്ലേ… നീ പിന്നെ എന്തിനാ നിന്റെ കഴിവ് ഉപയോഗിച്ച് നടക്കാൻ പോകുന്ന കാര്യം ദേവികയെ അറിയിച്ചത്