ഭദ്രൻ ചിരിച്ചു കൊണ്ടായിരുന്നു അതിനു മറുപടി പറഞ്ഞത്…..
ആ കുടുംബം മുഴുവൻ എനിക്ക് വേണമെങ്കിൽ ഇപ്പോളും നശിപ്പിക്കാവുന്നതേ ഉള്ളു….. പക്ഷെ നീ കണ്ടില്ലേ… ദേവികയും മക്കളും നിരഞ്ജനെ പോലെ രാക്ഷസ ഗുണം ഉള്ളവരല്ല..അവൻ ചെയ്ത തെറ്റിന് അവരെ ഉപദ്രവിക്കണ്ട എന്നെനിക്ക് തോന്നി… അവനുള്ള ശിക്ഷ… ഇനി ഒറ്റപ്പെടലും വിഷാദവും ആണ്… അത് മതിയെട…അവൻ മാത്രം നരകിക്കുന്നത് എനിക്ക് കണ്ടാൽ മതി….ദേവികയെ സ്വപ്നത്തിൽ ആണെകിൽ പോലും ഞാൻ അത്രയും അപമാനിച്ച കുറ്റബോധമേ എനിക്കുള്ളൂ.. എത്ര മറക്കാൻ ശ്രമിച്ചാലും അവൾ കണ്ട സ്വപ്നം റിയൽ ആയി നടന്നതാണ് എന്ന് തന്നെ അവൾക്ക് തോന്നും..എന്റെ പെണ്ണിനോട് അവൻ ചെയ്തതിനു പകരമാവില്ലെങ്കിലും ഞാൻ അത് അവിടെ നിർത്തുവാണ്
നടക്കുന്ന വഴിക്ക് തിരിഞ്ഞു നോക്കിയ അഭിരാമി കാണുന്നത് അവരെ തൊഴു കയ്യോടെ കരഞ്ഞു കൈ കൂപ്പി നിൽക്കുന്ന ദേവികയെ ആണ്…. ഭദ്രനോടുള്ള സിംപതിയും അവൻ അവരെ ഉദ്രവിക്കാതെ വിട്ടതിനുള്ള നന്ദിയും എല്ലാം അഭിരാമിക്ക് ദേവികയിൽ കാണാൻ പറ്റി………
എല്ലാവരും വെറുപ്പോടെയും അറപ്പോടെയും നിലത്തു ഇരിക്കുന്ന നിരഞ്ജനെ നോക്കി പുലഭ്യം പറഞ്ഞു കൊണ്ടേ ഇരുന്നു…. ദേവികയും മക്കളും ആ സമയം അവിടെ നിന്നും ഇറങ്ങി പോരാനുള്ള പെട്ടികൾ പാക്ക് ചെയ്തു പുറത്തേക്ക് വന്നു….
ഭർത്താവിന്റെ പാപഭാരം ചുമക്കാൻ എനിക്ക് മടിയില്ല… പക്ഷെ നിങ്ങൾ അന്ന് ചെയ്തത് പാപമല്ല… അതിലും വലിയ ക്രൂരതയാണ്…. അതിനുള്ള ശിക്ഷ ഞാൻ സ്വപ്നത്തിലൂടെ അനുഭവിച്ചു… ഇനി എന്റെ മക്കളെ കൂടെ ഞാൻ അത് കാണാൻ സമ്മതിക്കില്ല…. അത് കൊണ്ടു ഇനി ഞങ്ങളുടെ പിന്നാലെ വരരുത്… ഇന്ന് തീർന്നു നമ്മൾ തമ്മിലുള്ള സകല ബന്ധവും…