“എടാ വിനോദേ… അർജന്റായിട്ട് ഒരു കോള് വന്നെടാ..ഞങ്ങള് വരാം… “
സുര വേഗം ചെന്ന് ബൈക്കിൽ കയറി.ആടിയാടി ദേവനും ചെന്ന് പിന്നിൽ കയറി.
ഇനി താനായിട്ടെന്തിനാ ഇവിടെ ഇരിക്കുന്നേന്നോർത്ത് വിനോദും അവർക്കൊപ്പം പോയി. ഷിഫാന വന്ന് നോക്കുമ്പോൾ രണ്ട് ബൈക്കും മുറ്റം കടന്ന് പോകുന്നത് കണ്ടു.
ദേഷ്യത്തോടെ അവളത് നോക്കി നിന്നു. അവളുടെ കയ്യിൽ അപ്പഴും മുറുക്കിപ്പിടിച്ച കത്തിയുണ്ടായിരുന്നു.
🌹🌹🌹
രാത്രി ദാസൻ വന്നപ്പോ ഷിഫാന വിവരങ്ങളെല്ലാം അവനോട് പറഞ്ഞു.
“മൂന്നും നല്ല ഫിറ്റായിരുന്നേട്ടാ..എനിക്ക് പേടിയായി.. കത്തികയ്യിൽ പിടിച്ചാ ഞാനവനോട് ഇറങ്ങിപ്പോകാൻ പറഞ്ഞത്…”
സെറ്റിയിലിരിക്കുന്ന ദാസന്റെ തൊട്ടു മുന്നിൽ ടേബിളിൽ ചാരി നിൽക്കുകയാണ് ഷിഫാന.
“അത് തന്നെയാണ് മോളേ വേണ്ടത്.. അല്ലാതെ പേടിച്ചും, കരഞ്ഞും നിൽക്കരുത്.. ഇവൻമാരോടൊക്കെ ഇങ്ങിനെ തന്നെ പ്രതികരിക്കണം…”
ദാസൻ അവളെ അഭിനന്ദിച്ചു.
അത്കേട്ട് ഷിഫാനക്ക് സന്തോഷമായി.
അവൾ തിരിഞ്ഞ് മുറിയിലേക്ക് നടന്നു.
തിരിച്ച് വന്നത് കയ്യിൽ ഒരു കവറുമായിട്ടാണ്. അതവൾ ദാസന്റെ കയ്യിലേക്ക് കൊടുത്തു.
“ഇതെന്താടീ..?”
“തുറന്ന് നോക്ക്… “
ദാസൻ ആ കവർ തുറന്നു.
അവൻ ഞെട്ടിപ്പോയി. പത്തിരുപത്തഞ്ച് പവൻ സ്വർണാഭരണങ്ങളും, രണ്ട് മൂന്ന് കെട്ട് നോട്ടും…
അവൻ വിശ്വസിക്കാനാവാതെ അവളുടെ മുഖത്തേക്ക് നോക്കി.
അവൾ ചിരിയോടെ നിൽക്കുകയാണ്.
“അമ്മൂ… മോളേ ഇത്… ? “
പകച്ചു കൊണ്ട് ദാസൻ ചോദിച്ചു.
“ഇതെന്റേത് തന്നെയാ ഏട്ടാ… ഇതെനിക്ക് എന്റെ ഉപ്പ തന്നതാ… “